ധാര്‍മിക ഗ്രന്ഥങ്ങളുടെ സന്ദേശം മാനവീകം: സമദാനി
കൊച്ചി: ധാര്‍മിക ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും സന്ദേശവും അടിമുടി മാനവീകമാണെന്നു എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. രാമായണ മാസത്തോടനുബന്ധിച്ച് ഹൈക്കോടതി അഭിഭാഷക സാഹിത്യവേദി ബാര്‍ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 'ധാര്‍മ്മിക ഗ്രന്ഥങ്ങളിലെ മാനവിക വായന' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സമദാനി. രാമായണത്തിന്റെ അന്തഃസത്ത മനുഷ്യ നന്മയില് ഊന്നിയുള്ളതാണ്.
ഭക്തി, പിതൃ ആദരം, ഗുരു വന്ദനം, പുത്ര വാത്സല്യം, സഹോദര സ്നേഹം, പത്നീ ധര്‍മ്മം എന്നിവയെല്ലാംരാമായണത്തില് പ്രകടമാണ്. ഒരു ജീവനെ ഹനിക്കുന്നവന്‍ മാനവരാശിയുടെ ആകെ ഘാതകനാണെന്നും ഒരു ജീവന് രക്ഷിക്കുന്നവന് മാനവരാശിയുടെ മുഴുവന്‍ ജീവന് രക്ഷിച്ചവനാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സകല മനുഷ്യരുടെയും സാഹോദര്യമാണ് ബൈബിള്‍ ഉദ്ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എസ്.പി ചാലി ഉദ്ഘാടനം ചെയ്തു. അഡ്വ. സുഭാഷ് ചന്ദ്, അഡ്വ. പുഷ്പദാസ് ബി നായര്‍, അഡ്വ. അജയകുമാര്‍, അഡ്വ. നന്ദകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."