അറബ് ലോകത്തെ നയിക്കാന്‍ ഇറാനും തുര്‍ക്കിക്കും സാധ്യമല്ല: യു.എ.ഇ
റിയാദ്: അറബ് ലോകത്തെ മുന്നില്‍ നിന്നും നയിക്കാന്‍ ഇറാന്, തുര്‍ക്കി അച്ചുതണ്ടുകള്‍ക്ക് സാധിക്കില്ലെന്നും സഊദിക്കും ഈജിപ്തിനും മാത്രമാണ് ഇത് കഴിയുകയെന്നും യു എ ഇ വിദേശ കാര്യ മന്ത്രി. ഇറാന്റെയും തുര്‍ക്കിയുടെയും സംയുക്ത സഹകരണത്തോടെ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടയിടാന്‍ സഊദി ഈജിപ്ത് നേതൃത്വത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും വിദേശ കാര്യ മന്ത്രി ഡോ: അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. 'ലോകം ഇപ്പോള്‍ ദുര്‍ഘടകമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നു പോകുന്നത്. ചുറ്റുപാടുമുള്ള ഭീഷണികളെ നേരിടാന്‍ പരസ്പര സഹകരണമാണ് ആവശ്യം' അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
വിഭാഗീയവും പക്ഷപാത സമീപനവും സ്വീകാര്യമായ ബദല്‍ സംവിധാനങ്ങളല്ല. അറബ് ലോകത്തെ നയിക്കാന്‍ ടെഹ്റാന് അങ്കാറ നേതൃത്വത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി തുര്‍ക്കിയും ഇറാനും ചേര്‍ന്ന് മേഖലയില്‍ പുതിയ സഖ്യത്തിന് മുതിരുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ ഉയര്‍ന്നു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."