കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ നിബന്ധന: കേരളത്തിലേക്കുള്ള ടൂറിസം സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ നടപടികള്‍ കേരളത്തിലേക്ക് വരുന്ന സഊദി ടൂറിസ്റ്റുകളെ പിന്നോട്ടടിക്കുന്നു. പുതിയ നിബന്ധന മൂലം ടൂറിസ്റ്റുകളായി കേരളത്തിലേക്ക് വന്നിരുന്ന സഊദികളുടെ വരവില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലേക്കുള്ള വിസയ്ക്കായി വിരലടയാളം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കണമെന്ന പുതിയ നിബന്ധനയാണ് സഊദി പൗരന്മാരെ പിന്നോട്ടടിപ്പിക്കാന്‍ കാരണം. ഇവ പൂര്‍ത്തിയാക്കാനുള്ള കടമ്പകള്‍ നിരവധിയാണെന്നത് ഇന്ത്യയിലേക്കുള്ള യാത്ര നിര്‍ത്തിവെക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് സഊദിക്ക് മാത്രമായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയത്.
സീസണുകളില്‍ ഇന്ത്യയിലേക്ക് നിരവധി സഊദി ടൂറിസ്റ്റുകളാണ് വര്‍ഷം എത്തികൊണ്ടിരുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും കേരളത്തിലേക്കായിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 56000 സഊദി പൗരന്മാരാണ് കേരളത്തിലെത്തിയത്. അതെ, സമയം ഈ വര്‍ഷം ഒടുവിലെത്തുമ്പോള്‍ ഇവിടെയെത്തിയത് വെറും കാല്‍ ലക്ഷത്തില്‍ താഴെ മാത്രമാണ്.
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും വലിയ ആഘാതമാണ് പുതിയ നിയമം വരുത്തി വെക്കുന്നത്. ടൂറിസം രംഗം മെച്ചപ്പെടുത്തി വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുട്ടെങ്കിലും ഇത്തരം നിയമങ്ങള്‍ ഇതിനു വിലങ്ങു തടിയായി നിലകൊള്ളുകയാണ് . സുരക്ഷാ കാര്യങ്ങള്‍ക്ക് ഇത് നല്ലതാണെങ്കിലും നടപ്പാക്കുന്നതിലെ പോരായ്മയാണ് ഇവിടെ വില്ലനാകുന്നത് . വിവിധ രാജ്യങ്ങളില്‍ വിരലടയാളം എടുക്കുന്നത് തന്നെ വിദേശികള്‍ വിമാനത്താവളത്തില്‍ എത്തുന്ന അവസരത്തിലാണ് .ഇത്തരം സംവിധാനം ഇന്ത്യയിലും നടപ്പാക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."