തോണി അപകടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭ്യമാക്കണം-ബഹ്‌റൈന്‍ കെ.എം.സി.സി
മനാമ: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമെങ്കിലും പകരാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ആവശ്യമായ ധനസഹായം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ക്രിസ്തുമസ് അവധി ആഘോഷിക്കാനെത്തിയ കുട്ടികള്‍ തോണിയില്‍ ഉല്ലാസയാത്ര നടത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. തോണി സവാരിക്ക് പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലില്‍ പ്രധാനമാണ് ലൈഫ് ജാക്കറ്റ്. അതിന്റെ അഭാവമാണ് മരണ സംഖ്യ ഉയര്‍ത്തിയത്.
അതു കൊണ്ട് ഇത്തരം കടവുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ അത് ഉറപ്പു വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയില്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പങ്കു ചേരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."