ഓഖി ദുരന്തം: കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുകയാണ്. ആലപ്പുഴ, കൊല്ലം, മലപ്പുറം ജില്ലകളാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര സംഘത്തെ കാണാതിരുന്നതില്‍ അപാകതയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം തുടരുന്നത്. കേന്ദ്ര ജല കമ്മിഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ തീരങ്ങളില്‍ രാവിലെ മുതല്‍ സന്ദര്‍ശനം തുടങ്ങി. 25.97 കോടി രൂപയുടെ നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കലക്ടര്‍ കൈമാറി. ചെത്തിക്കടപ്പുറത്ത് സംഘം നാട്ടുകാരുമായി ആശയവിനിമയം നടത്തി.
ഊര്‍ജ മന്ത്രാലയം ഡയറക്ടര്‍ എം എം ദാക്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറം ജില്ലയിലെത്തിയത്. ചമ്രവട്ടത്ത് അവലോകന യോഗം നടന്നു. ജില്ലയില്‍ 20 കോടിയുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സംഘത്തിന് കൈമാറി.
കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിബിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം ഇരവിപുരത്തും ചെമ്പനരുവിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്.
അതിനിടെ, കേന്ദ്ര സംഘത്തെ കാണാത്തതില്‍ അപാകതയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചു. കേന്ദ്രവും കേരളവും അവതരിപ്പിച്ച കണക്കിലെ വ്യത്യാസവും അവര്‍ വിശദീകരിച്ചു. കാണാതായവരെക്കുറിച്ച് ഡിസംബര്‍ 20 വരെയുള്ള കണക്കാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി പേര്‍ തിരിച്ചെത്തിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."