HOME
DETAILS
MAL
ഖത്തറില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യത
backup
December 28 2017 | 20:12 PM
ദോഹ: വരും ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 29 മുതല്‍ ജനുവരി രണ്ടാം തിയതിവരെയാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുക.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ധനവുണ്ടാകും. ശനിയാഴ്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ കടുത്ത രീതിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."