നാടെങ്ങും വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, മുന്‍ എം.എല്‍.എമാരായ കളത്തില്‍ അബ്ദുല്ല, ജോസ് ബേബി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ അഫ്‌സല്‍, പി.ജെ പൗലോസ്, തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ് സംബന്ധിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ഹിഫ്‌ള് ഖുര്‍ആന്‍കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം നേതൃത്വം നല്‍കി. മുഹമ്മദ് സലീം ഫൈസി സംബന്ധിച്ചു. കര്‍ക്കിടാംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് ബാബു, മണികണ്ഠന്‍, പ്രധാനാധ്യാപിക മാലതി, ഇ.യൂസഫ്, അന്‍സാര്‍ സംബന്ധിച്ചു. തെങ്കര മണലടി ജുമാമസ്ജിദ് റബ്ബാനി ദര്‍സ് വിദ്യാര്‍ഥികള്‍ നടത്തിയ സ്വാതന്ത്യദിനാഘോഷം ഖാസി കെ.പി.എം അലി ഫൈസി ഉദ്ഘാടനം ചെയ്തു. കെ.പി ബാപ്പുട്ടി ഹാജി പതാക ഉയര്‍ത്തി. ടി.എ സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പഴേരി ശരീഫ് ഹാജി, അബ്ദുല്‍ നാസര്‍ ഫൈസി, യൂസഫ് ഫൈസി, മുഹ്‌സിന്‍ സംബന്ധിച്ചു. കുമരംപുത്തൂര്‍ പളളിക്കുന്നില്‍ എസ്.കെ.എസ്.ബി.വി നടത്തിയ പരിപാടിയില്‍ എം. മമ്മദ് ഹാജി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം സഹദ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദുപ്പ ഹാജി, എന്‍. മുഹമ്മദാലി മുസ്‌ലിയാര്‍ സംബന്ധിച്ചു. കര്‍ക്കിടാംകുന്ന് പാലക്കടവ് അങ്കണവാടിയില്‍ ഇ. ഉമ്മര്‍ പതാക ഉയര്‍ത്തി. കെ.സി ഷറഫുദ്ദീന്‍, വി. മുബാറക്, ഇ. അന്‍വര്‍ സാദത്ത്, ഷബീര്‍ അലി, അങ്കണവാടി ടീച്ചര്‍ പ്രമീള, ആശ വര്‍ക്കര്‍ ലളിത സംബന്ധിച്ചു. എടത്തനാട്ടുകര എ.സി.ടി പബ്ലിക് സ്‌കൂളില്‍ പഞ്ചായത്തംഗം അഫ്‌സറ പതാക ഉയര്‍ത്തി. പി.പി ഏനു, റിനാഷ്, പ്രധാനാധ്യാപകന്‍ സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം സംബന്ധിച്ചു. കുമരംപുത്തൂര്‍ എ.യു.പി സ്‌കൂളും കൊങ്ങശ്ശേരി സ്മാരകാ വായനശാലയും സംയുക്തമായി സ്വാതന്ത്യദിനത്തില്‍ ചിത്രം, ചരിത്രം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തംഗം എ.കെ അബ്ദുല്‍ അസീസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍, സി.കെ അബ്ദുറഹിമാന്‍, മൊയ്തീന്‍കുട്ടി, വി.സി പ്രേംകുമാര്‍, റഷീദ് കുമരംപുത്തൂര്‍ സംബന്ധിച്ചു. എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചെയര്‍മാന്‍ എന്‍. അബൂബക്കര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ജബ്ബാറലി, അഡ്വ. നാസര്‍ കൊമ്പത്ത്, ഡോ. കുഞ്ഞാലന്‍, സി.എച്ച് അബ്ദുല്‍ ഖാദര്‍, പ്രാധാനാധ്യാപിക ആയിഷാബി സംബന്ധിച്ചു.
ഷൊര്‍ണൂര്‍: എഴുപതാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ഓഫിസില്‍ ചെയര്‍പേഴ്‌സണ്‍ വി വിമല പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മിഠായി വിതരണം നടന്നു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ഗണേശ് ഗിരി ഗവ. ഹൈസ്‌കൂള്‍, സെന്റ് തെരസ് ഗേള്‍സ് ഹൈസ്‌കൂള്‍, ജെ.ടി.എസ് കെ.വി.ആര്‍ ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ അനുമോദിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പതിനാലാം റാങ്ക് നേടിയ ശരത്‌വിഷ്ണുവിന് നഗരസഭ പുരസ്‌കാരം നല്‍കി. നഗരസഭായംഗങ്ങളായ വി.കെ ശ്രീകണ്ഠന്‍, കെ.അനില്‍കുമാര്‍, എം.നാരായണന്‍, വൈസ് ചെയര്‍മാന്‍ ആര്‍ സുനു സംസാരിച്ചു. ചുഡുവാലത്തൂര്‍ മൈത്രി നഗറില്‍ സിനിമാ സീരിയല്‍ നടി മീനാഗണേഷ് ഉദ്ഘാടനം ചെയ്തു. എന്‍.പി വിനോദ് അധ്യക്ഷത വഹിച്ചു. ചുഡുവാലത്തൂര്‍ അങ്കണവാടിയിലെ സ്വാതന്ത്ര്യദിന ആഘോഷം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജാമണി അധ്യക്ഷത വഹിച്ചു. പൊലിസ് എന്ന സംഘടന അങ്കണവാടിയിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി.
ആലത്തൂര്‍: മഅ്ദിനുല്‍ ഹിദായ മദ്‌റസയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഅ്ദിനുല്‍ ഹിദായ മദ്‌റസാ സദര്‍ മുഅല്ലിം കെ.എം ബഷീര്‍ ദാരിമി പതാക ഉയര്‍ത്തി. ആലത്തൂര്‍ റെയ്ഞ്ച് പ്രസിഡന്റ് സി.ടി ബഷീര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. റെയ്ഞ്ച് സെക്രട്ടറി മുജീബുറഹ്മാന്‍ ഫൈസി, മംഗലം ബഷീര്‍ മൗലവി, ഇ.അബ്ദുള്‍ കരീം മുസ്‌ലിയാര്‍, ഖമറുദ്ദീന്‍ മൗലവി, ഷാനിര്‍ ഉലൂമി സംസാരിച്ചു.
കൂറ്റനാട്: കുമ്പിടി ജി.ടി.ജെ.ബി സ്‌കൂളില്‍ നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ ആനക്കര പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.വേണുഗോപാല്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ ദിവ്യാ അശോകന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.ടി രവിന്ദ്രനാഥന്‍ സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടി തൃത്താല ഉപജില്ലാ വിദ്യാഭാസ ഓഫിസര്‍ കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന് കെ.പി ശശീധരന്‍, പി.വി സുഭദ്ര, കെ.വി ഹരിഗോവിന്ദ്, ചന്ദ്രശേഖരന്‍, സ്മിത, ഹരിദാസന്‍ മാസ്റ്റര്‍ സംസാരിച്ചു. പി സുഷിത നന്ദി പറഞ്ഞു.
പടിഞ്ഞാറങ്ങാടി: ക്രൂരതയിലും, അടിച്ചമര്‍ത്തലിലും, രക്തച്ചൊരിച്ചിലിലും വിശ്വാസമര്‍പ്പിച്ചിരുന്ന സാമ്രാജത്വ ശക്തിയെ മുട്ട് കുത്തിക്കാന്‍ നിരായുധരായ നിസ്വാര്‍ഥ പോരാളികള്‍ക്ക് സാധിച്ചത് ഒത്തൊരുമിച്ച് നിന്നത് കൊണ്ടാണെന്ന് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി പറഞ്ഞു. തൃത്താല കോടനാട് സിദ്ധീഖിയ്യാ വിമന്‍സ് കോളജ് സംഘടിപ്പിച്ച സ്വാതന്ത്ര ദിന പരിപാടിയില്‍ സ്വാതന്ത്ര ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ചേക്കു ഹാജി അധ്യക്ഷനായി. കുഞ്ഞയമു ഹാജി, ഉബൈദ് ആലൂര്‍, ഉമര്‍ ഉമരി, സലാം ഹുദവി, ഷാമില ടീച്ചര്‍, സുമയ്യ ടീച്ചര്‍, നസീല ടീച്ചര്‍, സുബൈദ ടീച്ചര്‍ ,സാലിമ ടി.എം ചങ്ങരംകുളം, ഷഫ്‌ന എ.എസ്, ആകിഫ പാലക്കല്‍ പീടിക തുടങ്ങിയവര്‍ സംസാരിച്ചു.
ആനക്കര: പട്ടിത്തറ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പട്ടിത്തറ ജി.എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ പതാക ഉയര്‍ത്തി. കെ.പി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കുളള സമ്മാനദാനവും നടത്തി. മഹല്ല് ഖത്വീബ് ഷംസീറുദ്ധീന്‍ ഫൈസി, ഷാഫി ഹുദവി, അബ്ദു സമദ് കെ.സി, ഫിറോസ് കെ.പി ആശംസകളര്‍പ്പിച്ചു. കുമരനെല്ലൂര്‍ ജി.എല്‍.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷംചാലിശ്ശേരി അഡീഷനല്‍ എസ്.ഐ മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. കൂടല്ലൂര്‍ ഹൈസ്‌കൂളിലെ സ്വാതന്ത്രദിനാഘോഷം. വാര്‍ഡ് മെമ്പര്‍ എം.ടി ഗീത പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍മാരായ ഹാരിഫ് നാലകത്ത്, ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എം.വി ഖാലിദ്, എം.വി സിദ്ധിഖ്, വിദ്യാധരന്‍ മാഷ്, രമാദേവി ടീച്ചര്‍, ഹാഷിം പ്രസംഗിച്ചു.
കോട്ടോപ്പാടം: എസ്.കെ.എസ്.ബി.വി കൂമഞ്ചേരിക്കുന്ന് ശാഖ കമ്മിറ്റി സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി ജില്ലാ ജനറല്‍ സെക്രട്ടറി മനാഫ് കോട്ടോപ്പാടം, അബൂബക്കര്‍. എന്‍, സമദ് നാലകത്ത്, മുഹമ്മദലി കൂമഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലക്കാട്: വടക്കന്തറ ശെല്‍വിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹവില്‍ദാര്‍ ശാന്താസിങ് ഥാപ്പ ദേശീയ പതാക ഉയര്‍ത്തി. ആഘോഷത്തോടനുബന്ധിച്ച് മധുരപലഹാര വിതരണവും നടന്നു.
അലനല്ലൂര്‍: പടുവില്‍ക്കുന്ന് തര്‍ബീയ്യത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. മഹല്ല് ഉപാധ്യക്ഷന്‍ പി ഉണ്ണീന്‍പഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് എം.കെ ഹനീഫ ഫൈസി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ പ്രസംഗിച്ചു. അനസ് ദാറാനി, വി.ടി അബ്ദുല്‍ ഖാദര്‍, ഇ.പി അബുഹാജി, ടി മുഹമ്മദുണ്ണി, കെ.കെ സൈതലവി, ടി.പി സുബൈര്‍ സംബന്ധിച്ചു.
വല്ലപ്പുഴ: വിവിധ മദ്‌സ എസ്.ബി.വി കമ്മിറ്റികളുടെ നേതൃത്വത്തില്‍ മദ്‌സകളില്‍ 'ബാല ഇന്ത്യ' തീര്‍ത്തു. ചെറുകോട് എടവാംകുന്ന് മദ്‌സയില്‍ നടന്ന ആഘോഷത്തിന് പ്രധാനാധ്യപകന്‍ സുബൈര്‍ ബാഖവി, അപ്പംകണ്ടം ഹിദായത്തുല്‍ ഇസ്‌ലാമില്‍ കെ കോയ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. പൊട്ടച്ചിറ എം.ടി.ഐ സ്‌കൂളില്‍ മരക്കാര്‍ മാരായമംഗലം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സ്‌കൂള്‍ സെക്രട്ടറി സി മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. കെല്ല മുഹമ്മദ് അധ്യക്ഷനായി. മുഹമ്മദലി അന്‍വരി, കെ അബൂബക്കര്‍, അഡ്വ. മുഹമ്മദലി മാറ്റാംതടം എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും മാനേജര്‍ വിഷ്ണു മോഹന്‍ നന്ദിയും പറഞ്ഞു. ബീവിപ്പടി മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇമ്പാനു വരയങ്ങല്‍ പതാക ഉയര്‍ത്തി. മാരായമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് ഐ ഷാജു പതാക ഉയര്‍ത്തി.
പള്ളിപ്പറം: സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളും ദാറുല്‍ അന്‍വാര്‍ വിമണ്‍സ് കോളജും സംയുക്മായി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ട്രഷറര്‍ വി.പി കുഞിപ്പു പതാക ഉയര്‍ത്തി. കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു. മാനേജ്‌മെന്റ് ഭാരവാഹിയായ ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സ്‌കൂള്‍ പ്രധാന അധ്യാപകരായ വിജയകുമാരി, ഹംസ മാസ്റ്റര്‍, കദീജ ടീച്ചര്‍, ഷാഹുല്‍ഹമീദ് മാസ്റ്റര്‍, നൗഫല്‍ ഹുദവി, ഫസല്‍ തങ്ങള്‍ ഹുദവി, ഫാസില്‍ വാഫി, മറ്റു സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു.
അലനല്ലൂര്‍: കുളപ്പറമ്പ് മുഹമ്മദീയ്യ മദ്‌റസയില്‍ മഹല്ല് ഖാസി സ്വാലിഹ് ഫൈസി പതാക ഉയര്‍ത്തി. മഹല്ല് പ്രഡിഡന്റ് കരീം മുസ്‌ലിയാര്‍, പി.കെ നാണി ഹാജി, മുഹമ്മദ് സഫുവാന്‍ സംസാരിച്ചു. അബ്ദു ലത്തീഫ് അന്‍വരി സ്വാഗതവും കെ.പി ഹംസ മൗലവി നന്ദിയും പറഞ്ഞു. എഫ്.സി പാക്കാത്ത്കുളമ്പില്‍ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തില്‍ സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ കോച്ച് സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. ഷിബിലി കെ.ടി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഗീത ദേവി അധ്യക്ഷയായി. ഹംസ മുഖ്യപ്രഭാഷണം നടത്തി. ഹംസ, സ്വാദിഖ്, മുഹമ്മദലി, ഫരീദ്, റഫീഖ് ആശംസ അര്‍പ്പിച്ചു. ഹംസാദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."