HOME
DETAILS

വിശ്വാസം വികലമാകരുത്

  
backup
December 29 2017 | 02:12 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b2%e0%b4%ae%e0%b4%be%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d

ആദര്‍ശമാണ് മുസ്‌ലിമിന്റെ അടിസ്ഥാനം. വിശ്വാസപരമായി അശ്അരി,മാതുരീദി എന്നീ മാര്‍ഗങ്ങളും കര്‍മപരമായി ശാഫിഈ, ഹനഫീ, ഹമ്പലി, മാലിക്കി എന്നീ സരണികളും സ്വീകരിക്കുന്നവരാണ് ലോകത്തെ 99 ശതമാനം മുസ്‌ലിംകളും. കുറ്റമറ്റ രീതിയില്‍ ക്രോഢീകരിക്കപ്പെട്ട മദ്ഹബുകള്‍ വേറെയില്ല എന്നതിനാലാണ് ഈ സരണികളില്‍ ഒതുങ്ങിയത്. 

 

ഈ ഭൂലോകം മുഴുവനും വിജ്ഞാനം കൊണ്ട് നിറയ്ക്കുന്ന ഒരു ഖുറൈശി പണ്ഡിതന്‍ വരാനുണ്ട് എന്ന് തിരുനബി(സ) പറഞ്ഞത് ഇമാം ശാഫിഈയെ കുറിച്ചാണ് എന്ന് പ്രമുഖ ഹദീസ് പണ്ഡിതന്മാരെല്ലാം വിശദീകരിച്ചിട്ടുണ്ട്. 'ഹേ സത്യവിശ്വാസികളേ, സ്വമതത്തില്‍ നിന്നു നിങ്ങളാരെങ്കിലും വ്യതിചലിക്കുന്നുവെങ്കില്‍ മറ്റൊരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരുന്നതാണ്. അവന്‍ അവരെയും അവര്‍ അവനെയും സ്‌നേഹിക്കും; അവര്‍ വിശ്വാസികളോട് വിനയവും നിഷേധികളോട് പ്രതാപവും കാണിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുണ്യസമരം ചെയ്യുന്നതുമാണ്; ആക്ഷേപകരുടെ വിമര്‍ശനങ്ങള്‍ അവര്‍ ഭയക്കുകയില്ല.


അവരുടെ ഈ വിശിഷ്ട നിലപാട് അല്ലാഹുവിന്റെ ഔദാര്യമാണ്; താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. വിശാലനും സൂക്ഷ്മജ്ഞനുമാണ് അല്ലാഹു' എന്ന സൂറതുമാഇദയിലെ സൂക്തം അവതരിച്ചപ്പോള്‍ അബൂ മൂസല്‍ അശ്അരിയിലേക്ക് തിരിഞ്ഞ് നബി(സ) പറഞ്ഞു:'ഇവന്റെ പിന്നില്‍ വരുന്ന ജനതയാണത്' അബൂ മൂസല്‍ അശ്അരിയുടെ ഒന്‍പതാം തലമുറയില്‍ ആണ് ഇമാം അശ്അരിയുടെ ജനനം.
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കി മുന്‍ഗാമികളായ ആളുകളിലൂടെ കൈമാറ്റം ചെയ്ത് വന്നതാണെന്ന് ഈ കൈവഴികള്‍ നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ മുസ്‌ലിം പള്ളികളിലെ ആധാരങ്ങളിലും ഭരണഘടനയിലും കര്‍മപരമായി ശാഫിഈ, ഹനഫീ, ഹമ്പലി, മാലിക്കിഎന്നീ നാലാലൊരു മദ്ഹബും വിശ്വാസപരമായി അശ്അരി, മാതുരീദി എന്നീ രണ്ടാലൊരു മാര്‍ഗവും സ്വീകരിക്കാവൂ എന്ന് പരാമര്‍ശിക്കുന്നുണ്ട്.


അവര്‍ക്ക് മാത്രമേ പ്രസ്തുത മഹല്ലുകളിലും പള്ളികളിലും അംഗത്വം ഉള്ളൂവെന്ന് ചുരുക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുന്നി മഹല്ലുകളുടെ അടിത്തറ നിലകൊള്ളുന്നത്. അതിലൊതുങ്ങി നില്‍ക്കുന്നതിനെ സ്വീകരിക്കുകയും അല്ലാത്തതിനെ നിരാകരിക്കുകയും ചെയ്യുന്നു. ഒഴുക്കന്‍ മട്ടിലുള്ള ഖുര്‍ആന്‍ സുന്നത്ത് എന്ന പ്രയോഗം തന്നെ ദുരുപദിഷ്ഠിതമാണ്. ഏതു രൂപത്തിലും ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ പറ്റിയ പാകത്തില്‍ രൂപപ്പെട്ടുവരുന്ന ആദര്‍ശമല്ല ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആദര്‍ശം. പച്ചയായ ഹദീസ് നിഷേധത്തിന്റെ ചുക്കാന്‍പിടിച്ച ചേകനൂര്‍ മൗലവി ഖുര്‍ആന്‍ സുന്നത്ത് എന്നിവയുടെ വക്താവായിട്ടാണ് രംഗത്തുവന്നത്. അയാളുടെ സംഘടനയുടെ പേര് തന്നെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നാണ്. എന്നാല്‍, ഖുര്‍ആനിന്റെയും ഹദീസിന്റെയും മൗലികമായ ആശയങ്ങളെ തന്നെ ശക്തമായി എതിര്‍ത്തു കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍ നടന്നത്. ഖാദിയാനികള്‍ എന്നുപറയുന്ന ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയ വിഭാഗവും ഇങ്ങനെത്തന്നെ.


സുന്നികളുടെ മാര്‍ഗം എന്ന് പറയുന്നത് മുന്‍ഗാമികളില്‍നിന്ന് കൈമാറ്റം ചെയ്തു വന്നതാണ്. അതില്‍ മതപരിഷ്‌കരണ വാദത്തിന് പ്രവേശനമില്ല. മതമെന്നത് ഓരോരുത്തരുടേയും ഇഷ്ടാനുസരണം ദുര്‍വ്യാഖ്യാനം ചെയ്യാനുള്ളതല്ല. അതിനെ വിശ്വാസ തീവ്രവാദമെന്ന് ആക്ഷേപിക്കുന്നത് പോലും അംഗീകരിക്കാന്‍ കഴിയില്ല.
ഇന്നുവരെ അഹ്‌ലുസ്സുന്നയുടെ വക്താക്കള്‍ പുത്തന്‍വാദികള്‍ക്ക് നേരെ കുഫ്‌റാരോപണം നടത്തിയിട്ടില്ല. ഖിബ്‌ലയുടെ വക്താക്കളെ കാഫിറുകള്‍ ആക്കരുത് എന്നാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം. മുന്‍ഗാമികളായ ആളുകള്‍ പഠിപ്പിച്ച പൈതൃകത്തില്‍ നിന്ന് മാറി പിഴച്ച ആശയധാരയുടെ വക്താക്കളായി എന്നര്‍ഥത്തില്‍ പുത്തന്‍വാദികള്‍ (മുതദിഉകള്‍) എന്നല്ലാതെ അവര്‍ മതത്തില്‍ നിന്ന് പുറത്തുപോയവരാണ് എന്ന് സുന്നികള്‍ ആക്ഷേപം ഉന്നയിക്കുന്നില്ല. എന്നാല്‍, പുത്തന്‍വാദികള്‍ സുന്നികള്‍ക്ക് നേരെ കുഫ്ര്‍ ആരോപണം നടത്തുന്നവരാണ്. ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരാണ് എന്നാണ് സുന്നികളെ കുറിച്ച് ബിദഇകളുടെ ആരോപണം.


ഖദ്‌രിയ്യത്തില്‍ നിന്നാണ് ഇതിന്റെ പാരമ്പര്യം ആരംഭിക്കുന്നത്. ഉമറുല്‍ ഫാറൂഖ് തങ്ങളെ അവര്‍ കാഫിറാക്കി. അതിനവര്‍ ന്യായമായി പറഞ്ഞത് ഹുദൈബിയ്യയുടെ ദിവസം തിരുനബി(സ)യുടെ പ്രവാചകത്വത്തില്‍ സംശയിച്ചു എന്നാണ്. പ്രയോഗങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാതെയാണ് ഇവര്‍ അത്തരം ആരോപണം ഉന്നയിച്ചതെന്ന് വ്യക്തം. അലി(റ)യെ ഖവാരിജുകള്‍ കാഫിറാക്കി. അതിന്റെ ആവര്‍ത്തനങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.


മേല്‍ സൂചിപ്പിച്ച പോലെ കര്‍മപരമായി നാലിലൊന്നും വിശ്വാസപരമായി രണ്ടാലൊരു മാര്‍ഗവും സ്വീകരിച്ച മുന്‍ഗാമികളായ ആളുകളുടെ പൈതൃകത്തില്‍ സഞ്ചരിക്കുന്ന ലോകത്തെ ബഹുഭൂരിഭാഗത്തേയും കാഫിര്‍ എന്ന് പറയുന്നത് ഇന്ന് ലളിത വത്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളാണ് മുസ്‌ലിം ലോകം ഇന്ന് അനുഭവിക്കുന്നത്. ആദര്‍ശത്തില്‍ കണിശത പുലര്‍ത്തുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ കാലഘട്ടം. നിരവധി കള്ളപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടു. മുസൈലിമ 40,000 ത്തോളം വരുന്ന സൈന്യത്തെ സംഘടിപ്പിച്ചു. അവരെ നേരിടാന്‍ ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ഖലീഫ അയച്ചു. യമാമ എന്ന സ്ഥലത്തുവച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ഖാലിദുബ്‌നുല്‍ വലീദിന്റെ നിര്‍ണായകവും തന്ത്രപരവുമായ നീക്കത്താല്‍ ശത്രുസൈന്യം പരാജയപ്പെട്ടു.
സക്കാത്ത് വിരോധികളെ നിയന്ത്രിക്കുന്നതിന് ഉമര്‍(റ) അദ്ദേഹത്തെ ഉണര്‍ത്തി.സിദ്ദീഖ് (റ)പ്രഖ്യാപിച്ചു: അല്ലാഹുവാണ്, നബി (സ്വ)യുടെ കാലത്തു സക്കാത്ത്മൃഗത്തിന്റെ കഴുത്തിലിട്ട് അവന്‍ നല്‍കാറുണ്ടായിരുന്ന കയര്‍ എനിക്കു തരാതിരുന്നാല്‍ ഞാനതിനുവേണ്ടി യുദ്ധം ചെയ്യും, തീര്‍ച്ച (ബുഖാരി).ആദര്‍ശ പ്രതിബദ്ധതയാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ഇതാണ് മുന്‍ഗാമികളായ ആളുകള്‍ സ്വീകരിച്ചുകൊണ്ട് മാര്‍ഗം.
അഹ്‌ലുസ്സുന്നയുടെ വഴിയില്‍ അടിയുറച്ച് കൊണ്ട് വിശ്വാസഭ്രംശത്തില്‍ നിന്ന് വിശ്വാസികളെ രക്ഷിക്കാനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചത്.വിശ്വാസികളുടെ അമലും (കര്‍മം) അഖീദയും(വിശ്വാസം) സുരക്ഷിതമാക്കലാണതിന്റെ ദൗത്യം. അത് ഒന്ന്കൂടി അരക്കിട്ട് ഉറപ്പിക്കുന്നതാണ് കഴിഞ്ഞദിവസം സമസ്തയുടെ സമുന്നതരായ നേതാക്കളുടെ പ്രസ്താവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago