HOME
DETAILS
MAL
ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ: യു.പി സര്‍ക്കാരിന് നോട്ടിസ്
backup
December 29 2017 | 03:12 AM
ലഖ്നൗ: വൈദ്യുതിനിലച്ചതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തിയതിന് യു.പി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടിസ് അയച്ചു. ഉനയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 32 രോഗികളെയാണ് വൈദ്യുതി നിലച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ആശുപത്രികളില്‍ ആവശ്യമായ വൈദ്യുതി വിതരണ സംവിധാനമൊരുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയും വ്യക്തമാകുന്നുവെന്നും മനുഷ്യാവകാശ കമ്മിഷന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."