HOME
DETAILS
MAL
ശക്തമായ മഞ്ഞ്: 19 ട്രെയിനുകള്‍ റദ്ദാക്കി
backup
December 29 2017 | 03:12 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മഞ്ഞ് വീഴ്ചയാല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പാത വ്യക്തമാവാത്തതിനാല്‍ ഇന്നലെ 19 ട്രെയിനുകള്‍ റദ്ദാക്കി. 26 ട്രെയിനുകള്‍ സമയം വൈകി. ഏഴ് ട്രെയിനുകള്‍ പുന:ക്രമീകരിച്ചു. കൂടാതെ വാഹന, വിമാന ഗതാഗതങ്ങളും മഞ്ഞ് വീഴ്ചയാല്‍ താറുമാറായി. ഇതേ കാരണത്താല്‍ ബുധനാഴ്ച ആറു ട്രെയിനുകള്‍ റദ്ദാക്കുകയും 30 ട്രെയിനുകള്‍ വൈകുകയും ചെയ്തിരുന്നു. ഈ ആഴ്ച സംസ്ഥാനത്ത് ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാവുമെന്ന് കാലാവസ്ഥാ പഠന കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ അന്തരീക്ഷ താപനില മൈനസ് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."