ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ ഭരണഘടന വരെ ആക്രമിക്കപ്പെടുന്നു: രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ ഭരണഘടന വരെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പാരമ്പര്യം ബി.ജെ.പി നശിപ്പിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും അടിത്തറയും ബി.ജെ.പിയുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 133ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനക്കെതിരേയുള്ള കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അത് ഒരോ വ്യക്തികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നഷ്ടമായ സ്വാതന്ത്ര്യം മടക്കി കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ ബി.ജെ.പിയെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബി.ജെ.പി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്രീയ നഷ്ടമോ തെരഞ്ഞെടുപ്പ് തോല്‍വിയോ ഉണ്ടാകാം. എന്നാല്‍ സത്യത്തിനു വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."