വിദ്വേഷ കൊലകളെകുറിച്ച് അന്വേഷണം വേണം: എം ഐ ഷാനവാസ്
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ കൊലപാതകങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എം ഐ ഷാനവാസ് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍ മുഹമ്മദ് അഫ്റസുലിന്റെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു പാവപ്പെട്ട തൊഴിലാളിയോട് കാണിച്ച ക്രൂരതയും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും തികച്ചും ഖേദകരമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അഫ്റസുലിനെ ഭീകരമായി മര്‍ദിച്ച് വീഴ്ത്തിയതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് ശരീരം കത്തിച്ചു കളയുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട് മനഃസാക്ഷിയുള്ളവര്‍ ഞെട്ടിപ്പോയി. ഈ സാഹചര്യത്തില്‍ മുഹമ്മദ് അഫ്റസുലിന്റെ കൊലപാതകമടക്കം രാജ്യത്ത് നടന്നിട്ടുള്ള എല്ലാ വിദ്വേഷ കൊലപാതകങ്ങളെ കുറിച്ചും ഒരു സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തി ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ലോക്സഭയുടെ ശൂന്യ വേളയില്‍ ഷാനവാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."