എ.ഐ.എ.ഡി.എം.കെ 44 നേതാക്കളെ പുറത്താക്കി
ചെന്നൈ: ആര്.കെ നഗറിലെ ഉപതരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എ.ഐ.എ.ഡി.എം.കെ 44 നേതാക്കളെ പുറത്താക്കി. ടി.ടി.വി ദിനകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് പുറത്താക്കിയത്. രണ്ടു പേരെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
അണ്ണാ ഡി.എം.കെ കോഓര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 44 പേരെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നാണ് നീക്കിയത്.
മധുരയിലെ മേലൂരില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ആര് സാമിയും പുറത്താക്കിയവരില്‍ ഉള്‍പ്പെടും. ദിനകരനെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവാണ് സാമി. വെല്ലൂര്‍, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ രണ്ടുപേരെയാണ് പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയത്. ഇവര്‍ പാര്‍ട്ടി തത്വങ്ങള്‍ ലംഘിച്ചെന്നും പൊതു ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പനീര്‍ശെല്‍വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."