പ്രാദേശിക നിയമങ്ങള്‍ അനുസരിക്കുക; ഇന്ത്യയിലെ പൗരന്മാരോട് ചൈന
ബെയ്ജിങ്: പ്രാദേശിക നിയമങ്ങളെയും നിയന്ത്രണങ്ങളെയും പൂര്‍ണമായി അനുസരിക്കാന്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ചൈന. അടുത്തിടെയായി നിയമലംഘനത്തിന് നിരവധി ചൈനീസ് പൗരന്മാര് ഇന്ത്യയില്‍ വിവിധ ശിക്ഷകള്ക്കിരയായ പശ്ചാത്തലത്തിലാണ് ചൈനീസ് അധികൃതരുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെ ചൈനീസ് എംബസിയാണ് തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാട്ടിലെ നിയമങ്ങള്‍ പൂര്‍ണമായി അംഗീകരിക്കണമെന്നും വിദേശികള്‍ക്കു നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും എംബസി പുറത്തുവിട്ട നോട്ടിസില്‍ പറയുന്നു. അടുത്തിടെയായി നിരവധി ചൈനീസ് പൗരന്മാര് ഇന്ത്യയില്‍ ജയിലിലാകുകയും പിഴ ചുമത്തപ്പെടുകയും അന്വേഷണം നേരിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങളെ അംഗീകരിക്കാത്ത പേരിലാണ് ഇവയെല്ലാം. അതിനാല്‍ പൗരന്മാര് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നോട്ടിസില്‍ നിര്‍ദേശിക്കുന്നു.
മണിപ്പൂരിലെ ഇന്ത്യാ-മ്യാന്മര് അതിര്‍ത്തിയില്‍ ചാരപ്പണി ആരോപിച്ച് ബുധനാഴ്ച ഒരു ചൈനീസ് പൗരനെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."