HOME
DETAILS
MAL
സോളിഡാരിറ്റി കാംപയിന് ഒന്നുമുതല്‍
backup
December 29 2017 | 03:12 AM
കോഴിക്കോട്: മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവ്വനം കേരളത്തിനു കാവലാളാവുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനുവരി ഒന്നുമുതല്‍ 31 വരെ സംസ്ഥാനതല കാംപയിന് നടത്തും. പ്രഖ്യാപന സമ്മേളനം നാളെ ആലപ്പുഴയില്‍ നടക്കും. 13,14 തിയതികളില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ ഹിന്ദുത്വ ഫാസിസം, ദേശീയത, വംശീയത, പ്രതിരോധം വിഷയത്തില്‍ പാഠശാല ടീസ്റ്റ സെതല്‍വാദ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഘര്‍വാപസി കേന്ദ്രങ്ങളിലെ ഇരകളെയും നിയമ വിദഗ്ധരെയും സംഘടിപ്പിച്ച് കൊച്ചിയില്‍ ജനകീയ വിചാരണയും കാസര്‍കോട് സൗഹൃദ സംഗമവും നടത്തും.28നു കോഴിക്കോട് ബഹുജനറാലിയും പൊതുസമ്മേളനവും നടക്കുമെന്നും സംഘാടകരായ സമദ് കുന്നക്കാവ്, ഉമര്‍ ആലത്തൂര്‍, ടി.ജെ ഫവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."