'ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ കോണ്‍ഗ്രസ് ചെറുത്തുതോല്‍പ്പിക്കും'
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരേ ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133ാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ നടന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വവും ദേശീയതയുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭരണഘടന പൊളിച്ചെഴുതാനും മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുമുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതിന്റെ ഭാഗമാണ് മതേതരത്വം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവന. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരോക്ഷമായി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, സി.ആര് ജയപ്രകാശ്, മുന്‍സ്പീക്കര്‍ എന്‍. ശക്തന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ മന്ത്രി പന്തളം സുധാകരന്, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ് ശബരീനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."