കെ.എ.എം.എ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ 66ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം അധ്യാപക ഭവനില്‍ അടുത്തവര്‍ഷം ഫെബ്രുവരി 6, 7 തിയതികളില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം, ഭാഷാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും. അറബിക് ഭാഷാ പ്രചരണത്തിനും വളര്‍ച്ചക്കും നേതൃത്വം കൊടുക്കുന്നവരെ ആദരിക്കുന്നതിന് സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ്, ശിഹാബ് തങ്ങള്‍ അവാര്‍ഡ്, മജീദ് -റഹ്മാന്‍-കുഞ്ഞിപ്പ അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. എം.തമീമുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര, എസ്.നിഹാസ്, ഇ.ഐ.സിറാജ്, അസൈനാര്‍.പി.എം, ഹംസ എറണാകുളം, ഷിഹാബുദ്ദീന്‍, പി.കെ. അബൂബക്കര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ലത്തീഫ് ടി.ബി, കെ.എം.ഗഫൂര്‍, അബ്ദുല്‍ ജലീല്‍ സി.എം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."