മദ്‌റസാ പ്രസ്ഥാനം ആദര്‍ശബോധമുള്ള തലമുറയുടെ സൃഷ്ടിപ്പിന്: ഹൈദരലി തങ്ങള്‍
വളാഞ്ചേരി: അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ അനുസരിച്ചു തലമുറകള്‍ വളര്‍ന്നുവരണമെന്നും സച്ചരിതമായ ഈ മാര്‍ഗത്തെ നിലനിര്‍ത്തുകയാണ് മദ്‌റസാ പ്രസ്ഥാനത്തിലൂടെ നിര്‍വഹിക്കുന്ന പ്രബോധനദൗത്യമെന്നും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മതവിജ്ഞാനമുള്ള ഒരുതലമുറയിലൂടെയാണ് സമൂഹത്തില്‍ നന്മ നിലനിര്‍ത്താനാവൂ. മതത്തിന്റെ യഥാര്‍ഥ സന്ദേശങ്ങളിലൂടെ തലമുറകളെ പാകപ്പെടുത്തുകയാണ് മദ്‌റസകള്‍. സമൂഹത്തെ നേരായ പാതയില്‍ ചലിപ്പിക്കുന്നതിനു മദ്‌റസാ പഠനം കാര്യക്ഷമമാക്കേണ്ടത് ഉത്തരാവാദിത്വമായി ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ലീഡേഴ്‌സ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
പ്രവാചകര്‍(സ) കാണിച്ചുതന്ന മാര്‍ഗമാണ് പ്രബോധനത്തിന്റെ മനഃശാസ്ത്ര രീതിയെന്നും അതേ രീതിയിലൂടെ ദൗത്യം നിര്‍വഹിക്കണമെന്നും സമൂഹത്തെ നേര്‍പാതയിലേക്ക് നയിക്കുന്ന മദ്‌റസാധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ശ്രദ്ധിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷനായ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്ക് തുടക്കം കുറിച്ച് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
എസ്.കെ.എം.എം.എ ജന. സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ക്യാംപ് അമീര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.പി.പി തങ്ങള്‍ കണ്ണൂര്‍, മെട്രോ മുഹമ്മദ് ഹാജി, പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ വാഹിദ് അത്തിപ്പറ്റ, എസ്.കെ ഹംസഹാജി, എം.എ ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.എച്ച് കോട്ടപ്പുഴ, പി.എ മൗലവി അച്ചനമ്പലം, കെ.പി കോയ കുറ്റിക്കാട്ടൂര്‍, കെ.എം കുട്ടി എടക്കുളം സംസാരിച്ചു. നവോത്ഥാനം മദ്‌റസകളിലൂടെ, മദ്‌റസ പ്രസ്ഥാനം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദലി ക്ലാസെടുത്തു.
സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എം.എ ചേളാരി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, കാടാമ്പുഴ മൂസ ഹാജി, റഹീം ചുഴലി, എന്‍.ടി.എം കുട്ടി, സി.പി ഹംസ, യൂസുഫ് ബാഖവി കൊടുവള്ളി, എ.പി.പി തങ്ങള്‍ കാപ്പാട്, എം.എ ഖാദര്‍ വെളിമുക്ക്, ഹാജി ലിയാഖത്തലിഖാന്‍ പ്രസംഗിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."