HOME
DETAILS
MAL
മുറ്റ്കോ രാജിവച്ചു; പകരം സോറോകിന്‍
backup
December 29 2017 | 03:12 AM
മോസ്ക്കോ: 2018ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ചെയര്മാന് സ്ഥാനത്ത് നിന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി വിറ്റലി മുറ്റ്കോ രാജിവച്ചു.
ഈ മാസം ആദ്യം ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് ഒളിംപിക് മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുറ്റ്കോയ്ക്ക് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നിരുന്നു.
രണ്ട് ദിവസം മുന്‍പ് റഷ്യന്‍ ഫുട്ബോള്‍ യൂനിയന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുറ്റ്കോ സസ്പെന്‍ഷനും നേരിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. മുറ്റ്കോയ്ക്ക് പകരം അലെക്സി സോറോകിനാണ് ലോകകപ്പ് സംഘാടക സമിതിയുടെ പുതിയ തലവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."