HOME
DETAILS
MAL
കര്‍വല്‍ഹല്‍ സ്വാന്‍സീ പരിശീലകന്‍
backup
December 29 2017 | 03:12 AM
ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുകയും തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന സ്വാന്‍സീ സിറ്റി പുതിയ പരിശീലകനെ നിയമിച്ചു. രണ്ടാം ഡിവിഷന്‍ ടീം ഷെഫീല്‍ഡ് കഴിഞ്ഞ ദിവസം പുറത്താക്കിയ കാര്‍ലോസ് കര്‍വല്‍ഹലാണ് സ്വാന്‍സീയുടെ പുതിയ കോച്ച്. ഈ സീസണ്‍ അവസാനിക്കുന്നത് വരെയാണ് കരാര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വാന്‍സീ പുറത്താക്കിയ പോള്‍ ക്ലെമന്റിന് പകരമാണ് കര്‍വല്‍ഹലിന്റെ വരവ്. ഈ സീസണില്‍ കേവലം മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സ്വാന്‍സീ വിജയിച്ചത്. നിലവില്‍ ഏറ്റവും അവസാന സ്ഥാനത്താണ് അവര്‍. നേരത്തെ ബെസിക്റ്റസ്, സ്‌പോര്‍ടിങ് സി.പി, ബ്രഗ ടീമുകളെ പരിശീലിപ്പിച്ച് മുന്‍പരിചയമുള്ള കോച്ചാണ് കര്‍വല്‍ഹല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."