HOME
DETAILS
MAL
സംസ്ഥാന ജൂനിയര്‍ വോളി: കോട്ടയം, തൃശൂര്‍ ചാംപ്യന്‍മാര്‍
backup
December 29 2017 | 03:12 AM
നാദാപുരം: സംസ്ഥാന യൂത്ത് വോളി ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കോട്ടയവും പുരുഷ വിഭാഗത്തില്‍ തൃശൂരും ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ തൃശൂര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലപ്പുറത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 25- 22, 25- 18, 25- 21.
വനിതാ പോരാട്ടത്തില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കോട്ടയം വയനാടിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 25- 17, 25- 23, 25- 12. കോട്ടയത്തിന്റെ ആല്‍ബിന്‍ തോമസ്, അനഘ, ജിന്‍സി ജോണ്‍സണ്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട് പുറമേരി രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."