സര്‍ക്കാര്‍ കയ്യേറ്റക്കാരെ സഹായിക്കുന്നു- ചെന്നിത്തല
മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സി.പി.എമ്മിനെന്നും സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സംഘത്തിന്റെ കൊട്ടാക്കമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകപ്രശസ്തമായ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നുവെന്നും അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നുമാണ് വാര്‍ത്തകള്‍. അതിന്റെ നിജസ്ഥിതി അറിയാനാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനമെന്നും അദ്ദേഹം അറിയിച്ചു.
ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കയ്യേറ്റക്കാരുടെ പ്രശ്‌നങ്ങളും കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമി കൈയേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. കൈയേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."