എക്‌സൈസ് വകുപ്പ് പരിശോധന നടത്തി
പാലക്കാട്: ഓണം പ്രത്യേക പരിശോധനയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ചളവറ മുണ്ടക്കോട്ടുകുറിശ്ശി, വീട്ടിക്കാട്, തൂത, വെള്ളിനേഴി, കടമ്പഴിപ്പുറം, കീഴൂര്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ 600 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു.
കടമ്പഴിപ്പുറം അഴിയന്നൂര്‍ കിളികുന്ന് കോളനിയില്‍ എലുമ്പന്‍ മകള്‍ സിന്ധുവിനെ 5 ലിറ്റര്‍ ചാരായം കൈവശം വെച്ചതിനും, കിളികുന്ന് കോളനിയില്‍ ഐസക് ജോണ്‍ മകന്‍ രാജുവിനെ 6 ലിറ്റര്‍ ചാരായം കൈവശം വെച്ചതിനും അറസ്റ്റ് ചെയ്ത് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
കടമ്പഴിപ്പുറം മണ്ണാര്‍കുന്നത്ത് വീട്ടില്‍ ശങ്കുണ്ണി മകന്‍ സുനില്‍ കുമാറിനെ 4 ലിറ്റര്‍ വിദേശ മദ്യം കൈവശം വെച്ചതിന് കേസ്സെടുത്തു. 500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെകട്ര്‍ ഇ.ഗോപി, പ്രിവന്റീവ് ഓഫിസര്‍മാരായ ജി.എം.മനോജ്കുമാര്‍, കെ.വി.ഷണ്‍മുഖന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."