HOME
DETAILS
MAL
ന്യൂഡല്‍ഹിയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
backup
December 29 2017 | 05:12 AM
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി-മണ്ട്വാദി എക്‌സ്പ്രസിന്റെ ആറു കോച്ചുകള്‍ പാളം തെറ്റി. വ്യാഴാഴ്ച രാത്രിയില്‍ ന്യൂഡല്‍ഹിയിലാണ് സംഭവം. ട്രെയിന്‍ വേഗത കുറച്ച് ഓടിയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ന്യൂഡല്‍ഹി റെയില്‍വ്വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 12 ലാണ് അപകടം. ഇതേത്തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നേരം ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു.
ഒരു എ.സി കോച്ച്, മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു ജനറല്‍ കോച്ച്, ഒരു ഇന്‍സ്‌പെക്ഷന്‍ കോച്ച് എന്നിവയാണ് പാളം തെറ്റിയത്. എല്ലാ കോച്ചുകളും പുന:സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."