HOME
DETAILS

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൊലിസ് മര്‍ദനം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

  
backup
December 30 2017 | 02:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-2


കോഴിക്കോട്: തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലിസ് മര്‍ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കസബ എസ്.ഐയും രണ്ടു പൊലിസുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഭിന്നലിംഗക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിന്‍, സുസ്മി എന്നിവര്‍ക്കായിരുന്നു മര്‍ദനമേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി അസമയത്ത് റോഡില്‍ കാണരുതെന്ന് മുന്‍പ് പറഞ്ഞിട്ടില്ലേ എന്നു ചോദിച്ചായിരുന്നുവത്രെ പൊലിസ് മര്‍ദനം. ജാസ്മിന്റെ മുതുകില്‍ ലാത്തി അടിയേറ്റ് മുറിഞ്ഞ പാടുണ്ട്. ഗുരുതരമായി പരുക്കേറ്റതിനാല്‍ കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. സുസ്മിയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടണ്ട്.
എന്നാല്‍, ഇവര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് ഇടപെടുകയായിരുന്നുവെന്നും പൊലിസ് നടപടിയിലല്ല ഇവര്‍ക്കു പരുക്കേറ്റതെന്നുമാണ് പൊലിസ് വിശദീകരിച്ചത്.
സാക്ഷരതാ മിഷന്റെ കലോത്സവത്തിനിടെയുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിക്കാന്‍ കോഴിക്കോട് ഡി.സി.പി മെറിന്‍ ജോസഫിനെ ചുമതലപ്പെടുത്തി. കസബ എസ്.ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാ
നും പൊലിസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  22 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago