HOME
DETAILS
MAL
പശ്ചിമബംഗാള്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
backup
December 30 2017 | 02:12 AM
കൊല്‍ക്കത്ത: പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതിന് വീട്ടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പൊലിസിന്റെയും ലൈംഗികത്തൊഴിലാളികളുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ സോനാഗച്ചിയില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ദാന്‍കുനി മേഖലയിലാണ് പെണ്‍കുട്ടി താമസിക്കുന്നതെന്ന് പൊലിസ് വ്യക്തമാക്കി.
അതേസമയം മേല്‍വിലാസവും ഫോണ്‍നമ്പറും തെറ്റായിനല്കിയതിനാല് ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടിയുടെ വീട് കണ്ടെത്താനായത്. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ആദ്യ ശ്യാംബസാറിലേക്കും പിന്നീട് ഷോവബസാറിലേക്കും പോയി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് തടസം നേരിട്ടതോടെയാണ് പൊലിസ് സഹായത്തിനായി ലൈംഗികത്തൊഴിലാളികളെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."