മേഘാലയയില്‍ എട്ടു എം.എല്‍.എമാര്‍ രാജിവച്ചു
ഷില്ലോങ്: മേഘാലയയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മന്ത്രിസഭയിലെ എട്ടു എം.എല്‍.എമാര്‍ രാജിവച്ചു. ഇതില്‍ അഞ്ച്പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ഇവര്‍ എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി റോവല്‍ ലിങ്ദോ, സ്നാബലാങ് ദാര്‍, കോമിങ്കോന് യംബോന്, പ്രെസ്റ്റോണ്‍ ടിന്‍സോങ്, ഗായ്ത്ലാങ് ധര് എന്നിവരാണ് രാജിവച്ച പ്രമുഖര്‍, ഗായ്ത്ലാങ് കോണ്‍ഗ്രസിലെ അറിയപ്പെടുന്ന നേതാവാണ്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റെമിങ്ടണ്‍ പിങ്ക്ഗ്രോപ്പ്, സ്വതന്ത്ര എം.എല്‍.എമാരായ സ്റ്റെഫാന്‍സന്‍ മുഖിം, ഹോപ്പ്ഫുള്‍ ബാമന്, നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ്രൂ സിമോണ്‍സ് എന്നിവരും രാജിവച്ചവരില്‍ ഉള്‍പ്പെടും.
അതേസമയം രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നേരത്തെ മുഖ്യമന്ത്രി മുഗുള്‍ സാംഗ്മയെയും പാര്‍ട്ടി നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിച്ചവരാണ്. ഇവരുടെ രാജിയോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 24 ആയി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."