മോദി കൃഷ്ണന്റെ അവതാരമെന്ന് ബി.ജെ.പി എം.എല്‍.എ
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി കൃഷ്ണന്റെ അവതാരമാണെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം അദ്ദേഹം രാജ്യം ഭരിക്കുമെന്നും അഹൂജ പറഞ്ഞു. കുടുംബ പാരമ്പര്യം കൊണ്ട് മാത്രം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ നമ്മള് കണ്ടു. എന്നാല്‍ മോദി അദ്ദേഹത്തിന്റെ കുടുംബത്തെ അധികാരവുമായി കൂട്ടിച്ചേര്‍ത്തിട്ടില്ല. അതുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാനാകില്ലെന്ന് അഹൂജ പറഞ്ഞു. മോദി സര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളാണ് നോട്ട് നിരോധനവും ജി.എസ്.ടിയും എന്ന് അഹൂജ വ്യക്തമാക്കി.
അതേസമയം പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ ഗോസംരക്ഷണ സേന കൊലപ്പെടുത്തിയതില്‍ യാതൊരു ഖേദവുമില്ലെന്നും അഹൂജ പറഞ്ഞു. പശുക്കളെ കടത്തിയ ക്രിമിനലുകളെ നാട്ടുകാര്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം പെഹ്ലുഖാന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."