രാജ്യസഭാ സീറ്റ്: എ.എ.പിയില്‍ കലാപക്കൊടി
ന്യൂഡല്‍ഹി: അടുത്ത മാസം ഡല്‍ഹിയില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനായി ആം ആദ്മി പാര്‍ട്ടിയില്‍ വടംവലി തുടങ്ങി. എ.എ.പിയിലെ വിവാദ നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാല്യകാല സുഹൃത്തുമായ കുമാര്‍ ബിശ്വാസിന് സീറ്റ് ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിക്ക് പുതിയ വെല്ലുവിളിയായിരിക്കുന്നത്.
കുമാര്‍ ബിശ്വാസിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന്് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികളായ 20ഓളം പേരാണ് കഴിഞ്ഞ മുന്നു ദിവസമായി ഡല്‍ഹിയിലെ പാര്‍ട്ടി ഓഫിസില്‍ തമ്പടിച്ചിരിക്കുന്നത്. ദേശീയ പതാകയുമേന്തിയാണ് ഇവരുടെ സമ്മര്‍ദ സമരം. കുമാര്‍ ബിശ്വാസിന്റെ മുഖം മൂടിയും ബോളിവുഡ് ഗാനമാലപിച്ചും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍പ്പിക്കുന്നതിനായി എല്‍.ഇ.ഡി സ്‌ക്രീനുമായാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികള്‍ പാര്‍ട്ടി ഓഫിസ് സമര വേദിയാക്കിയത്.
അതേസമയം, ഇത് ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് സമരമാണെന്നാണ് പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം. ബുധനാഴ്ച രാത്രിയാണ് ഇവര്‍ ആദ്യമെത്തിയതെന്ന് എ.എ.പി മാധ്യമ വിഭാഗം മാനേജര്‍ വികാസ് യോഗി പറഞ്ഞു. തങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ ഇവരെ അകത്തേക്ക് കടത്തിയില്ലെന്നും വന്നവരില്‍ ആരും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എ.എ.പി ഓഫീസ് കൈയേറാനുള്ള ബി.ജെ.പി അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
നാലു മണിക്കൂറോളമാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കുമാര്‍ ബിശ്വാസിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.എ.എ.പിയില്‍ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നും രാജ്യസഭാ സീറ്റുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ക്ക് കൊടുക്കാനുള്ള നീക്കമാണെന്നുമാണ് കുമാര്‍ ബിശ്വാസിന്റെ വിശ്വസ്തനും എ.എ.പിയുടെ മുന്‍ അവധ് കോഡിനേറ്ററുമായ അവിനാശ് ത്രിപതി ആരോപിക്കുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കുമാര്‍ ബിശ്വാസിനെ രാജ്യസഭയില്‍ അയക്കുന്നതിന് പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും എതിരാണ്.
ഡല്‍ഹിയില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി അഞ്ചാണ്. 16നാണ് തിരഞ്ഞെടുപ്പ്.
പാര്‍ടി നേതാക്കളായ അശുതോഷ്, സഞ്ചയ് സിങ് എന്നിവരെയാണ് രണ്ടു സീറ്റുകളിലേക്ക് പരിഗണിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് രാജ്യസഭാംഗങ്ങളായിരുന്ന കോണ്‍ഗ്രസിലെ ജനാര്‍ദന്‍ ദ്വിവേദി, പര്‍വേശ് ഹഷ്മി, കരണ്‍ സിങ് എന്നിവരുടെ കാലാവധി ജനുവരി 27ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."