സഊദിയില്‍ നിയമ ലംഘനത്തിന് പിടിയിലായവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക്
റിയാദ്: സഊദിയില്‍ ഒന്നര മാസത്തോടടുക്കുന്ന നിയമലംഘകരെ കണ്ടെണ്ടത്തുന്നതിനുള്ള തിരച്ചിലില്‍ അറസ്റ്റിലായ വിദേശികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്. ഇതില്‍ അറുപതിനായിരം പേരെ ഇതിനകം നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രണ്ടണ്ടു ദിവസം മുന്‍പ് വരെ അറസ്റ്റിലായവരുടെ എണ്ണം 276000 കവിഞ്ഞു. പ്രതിദിനം ഏഴായിരം നിയമ ലംഘകരെയാണ് പിടികൂടുന്നത്. പിടികൂടുന്നവരില്‍ വന്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് കയറ്റി അയക്കുന്നത്.
പിടിയിലായവരില്‍ അറുപതിനായിരത്തിനു മുകളില്‍ പേരെ തിരിച്ചയച്ചതിനു പുറമേ നാല്‍പതിനായിരം പേര്‍ നടപടി ക്രമങ്ങള്‍ക്ക് കാത്ത് കഴിയുന്നുണ്ടണ്ട്. തിരിച്ചു സഊദിയിലേക്ക് വീണ്ടണ്ടും വരാന്‍ കഴിയാത്ത രൂപത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ കയറ്റി വിടുന്നത്. താമസ രേഖയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നര ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമ ലംഘനത്തിന് തൊണ്ണൂറ്റി അയ്യായിരം പേരും പിടിയിലായവരില്‍പ്പെടും.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടപ്പിലായ സ്വര്‍ണ്ണക്കട സ്വദേശിവല്‍ക്കരണത്താല്‍ മുപ്പത്തയ്യായിരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്കുകള്‍. ഇവര്‍ക്ക് പകരമായി സ്വദേശികള്‍ ജോലികളില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആറായിരത്തിലേറെ ജ്വല്ലറികളിലെ പരിശോധന അന്തിമ ഘട്ടത്തിലെത്തിയതായും 212 സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിദേശികള്‍ നടത്തിയിരുന്ന സ്വര്‍ണ്ണ കടകളില്‍ ചിലത് അടച്ചു പൂട്ടിയിട്ടുമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."