HOME
DETAILS
MAL
യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
backup
December 30 2017 | 03:12 AM
വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഗുജറാത്തുകാരനായ അര്‍ഷദ് വോറ (19) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമത്തിനിടെ അര്‍ഷദിനെ വെടിവയ്ക്കുകയായിരുന്നു. ചിക്കാഗോ ഡോള്ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പൊലിസ് 12,00 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ഷദ് കടയില്‍ കയറി സാധനം വാങ്ങുന്നതിനിടെ വെടിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."