ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം കൂട്ടിയത് പുനഃപരിശോധിക്കണം: എം.എം ഹസന്
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം 62 ആയി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസന്. ഈ ആവശ്യം ഉന്നയിച്ച് യുവഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണം.
സര്‍ക്കാര്‍ ഏകപക്ഷീയമായി പെന്ഷന് പ്രായം കൂട്ടിയതാണ് സമരത്തിലേക്കു നയിച്ചത്. ഇതുമൂലം കഷ്ടപ്പെടുന്നതു രോഗികളാണ്. സാധാരണക്കാരായ ആയിരക്കണക്കിനു രോഗികള്‍ ചികിത്സകിട്ടാതെ വലയുന്നതിന് ഇടയാക്കിയത് സര്‍ക്കാരിന്റെ യുക്തിരഹിതമായ തീരുമാനമാണ്. പെന്ഷന് പ്രായം കൂട്ടിയതിനെതിരേ മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് തന്നെ രംഗത്തുവന്നിരിക്കുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി ഡോക്ടര്‍മാര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പെന്ഷന് പ്രായം ഉയര്‍ത്തിയത്. ഇതു ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."