HOME
DETAILS
MAL
ബസില്‍നിന്ന് തെറിച്ചു വീണ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍
backup
December 30 2017 | 03:12 AM
ഈരാറ്റുപേട്ട: ഡോര്‍ ഇല്ലാത്ത ബസില്‍ നിന്ന് റോഡില്‍ തെറിച്ചു വീണ് എട്ടു മാസം ഗര്‍ഭിണിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഈരാറ്റുപേട്ട വട്ടക്കയത്തു താഹായുടെ ഭാര്യ നാഷിത(34)ക്കാണ് പരുക്കേറ്റത്്. തലക്കാണ് പരുക്ക്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. ആണ് കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. തലനാടു നിന്നും ഈരാറ്റുപേട്ടക്കുള്ള യാത്രയിലാണ് തീക്കോയി പള്ളി വാതുക്കല് വച്ച് ബസ് വളവു തിരിയുന്നതിനിടെ ഡോറില്ലാത്ത ഭാഗത്തു കൂടി യുവതി പുറത്തേക്കു തെറിച്ചു വീണത്. തലക്ക് ശസ്ത്രക്രിയ നടത്തി യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."