HOME
DETAILS

സ്വര്‍ണം വാങ്ങുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖയും നല്‍കണം

  
backup
December 30 2017 | 08:12 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87

 

ജിദ്ദ: സഊദിയില്‍ ഇനി സ്വര്‍ണം വാങ്ങുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. വില്‍ക്കുന്ന കടയുടെ മുഴുവന്‍ വിവരങ്ങളും സ്വര്‍ണ്ണത്തിന്റെ അളവും ഉള്‍പ്പെടുത്തി വ്യാപാരി ബില്ല് ഉപഭോക്താവിന് നല്‍കണമെന്നുമാണ് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമുള്ള ബില്ല് നല്‍കാന്‍ ജ്വല്ലറി ഉടമകള്‍ ബാധ്യസ്ഥരാണെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. കടയുടെ പേര്, ലൈസന്‍സ് നമ്പര്‍, സ്വര്‍ണത്തിന്റെ ഗ്രാം തിരിച്ചുള്ള വില, സ്വര്‍ണം വാങ്ങുന്നവരുടെ ഇഖാമ നമ്പര്‍ എന്നിവയെല്ലാം വ്യക്തമാക്കുന്ന ബില്ലാണ് ഉപഭോക്താവിന് നല്‍കേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം രത്‌നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് അതിന്റെ ഇനവും തൂക്കവും വിലയും തീയതിയും വ്യക്തമാക്കുന്ന ബില്ല് നല്‍കണം. ഉയര്‍ന്ന വിലകൊടുത്തു സ്വര്‍ണവും രത്‌നങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഹമൂദ് അല്‍ റാബിയ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധന ബാധകമാക്കിയതെന്നു വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം സ്വര്‍ണ്ണക്കടകളിലെ സ്വദേശിവത്ക്കരണം പാലിക്കാത്ത 212 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആറായിരത്തിലേറെ ജ്വല്ലറികളിലെ പരിശോധന അന്തിമ ഘട്ടത്തിലെത്തി. സ്വദേശിവത്ക്കരണം പൂര്‍ത്തിയാകുന്നതോടെ മുപ്പത്തിഅയ്യായിരം വിദേശികള്‍ക്ക് ജോലി നഷ്ടമാകും. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലുള്ള മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലാണ് ജ്വല്ലറി മേഖലയിലെ സ്വദേശിവത്ക്കരണ നടപടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago