HOME
DETAILS

2017 - തിരിഞ്ഞു നോക്കുമ്പോള്‍

  
backup
December 31 2017 | 03:12 AM

year-ender-2017

 ജനുവരി
1

• ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജെന്റര്‍ സ്‌കൂള്‍ കേരളത്തിലെ കൊച്ചിയില്‍ ആരംഭിച്ചു.
3

•    മനുഷ്യ ശരീരത്തിലെ എഴുപത്തൊമ്പതാമത്തെ അവയവമായി മെസന്ററിയെ ശാസ്ത്ര ലോകം  അംഗീകരിച്ചു.
•    ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ ആപ്പ്  കേന്ദ്രഗവണ്‍മെന്റ് അവതരിപ്പിച്ചു.
•    ഡേവിഡ്.ആര്‍.സൈഎംലിയെ പുതിയ യു.പി.എസ്.സി ചെയര്‍മാനയി നിയമിച്ചു.
4
•    ലോക ബ്രെയിലി ദിനമായി ആചരിച്ചു.
•    രാജ്യത്തെ 500 നഗരങ്ങളില്‍ നടപ്പിലാക്കുന്ന സ്വച്ഛ്ഭാരത് പദ്ധതിക്കു തുടക്കം.
5
•    സാഫ് വുമണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയം
6
•    പ്രമുഖ ഹിന്ദി ചലച്ചിത്ര താരം ഓം പുരി അന്തരിച്ചു.
•    അഹമ്മദാബാദില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു.
•    2017 അന്താരാഷ്ട്ര ടൂറിസവര്‍ഷമായി കൊണ്ടാടാന്‍ യുഎന്‍ ആഹ്വാനം ചെയ്തു.
7
•    ഇന്ത്യ പോര്‍ച്ചുഗലുമായി ആറിനങ്ങളില്‍ കരാര്‍ ഒപ്പുവച്ചു.
•    ചൈന ലോകത്തിലെ ഏറ്റവും വലിയ ബുള്ളറ്റ് ട്രെയിനുമായി രംഗത്തെത്തി.2252 മീറ്ററാണ് ട്രെയിനിന്റെ നീളം.
•    44ാമത് ന്യൂ ഡല്‍ഹി ലോക പുസ്തക മേള ആരംഭിച്ചു.
•    ആദ്യത്തെ വയര്‍ലെസ്  ചാര്‍ജ്ജര്‍ ലാപ്‌ടോപ്പുമായി ഡെല്‍ രംഗത്തെത്തി.
8
•    16 ാമത് ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു
9
•    ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിന് അഹമ്മദാബാദില്‍ തുടക്കം
•    ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡബിള്‍സില്‍ സാനിയ മിര്‍സക്ക് വിജയം
10
•    ഐ.എസ്.ആര്‍.ഒ ഫ്രഞ്ച് സ്‌പേസ് ഏജന്‍സി സി.എന്‍.ഇ.എസുമായി സാറ്റലൈറ്റ് ലോഞ്ചിംഗ് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റില്‍ ഒപ്പു വെച്ചു.
•    ലോക ഹിന്ദി ദിനമായി ആചരിച്ചു.
11
•    ഇന്ത്യന്‍ റെയില്‍വേ റെയില്‍ കണക്റ്റ് ആപ്പ്  പുറത്തിറക്കി

12
•    ഇന്ത്യ കെനിയയുമായി അഗ്രികള്‍ച്ചര്‍ കരാറില്‍ ഒപ്പു വെച്ചു.
•    ഇന്ത്യയില്‍ നാഷണല്‍ യൂത്ത് ഡേ ആചരിച്ചു.
13
•    സരിത ദേവിക്ക് ഇന്ത്യയിലെ ആദ്യത്തെ  പ്രൊഫഷണല്‍ ബോക്‌സര്‍ പദവി
•    ഡല്‍ഹിയെ  പക്ഷിപ്പനി വിമുക്ത നഗരമായി പ്രഖ്യാപിച്ചു
•    റഷ്യയില്‍ സിഗരറ്റ് നിരോധനം
•    യൂറോപ്പിലെ  ആദ്യത്തെ അന്തര്‍ജല മ്യൂസിയം ലാന്‍സറോട്ടില്‍ ആരംഭിച്ചു.
•    ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ബോട്ട് കോട്ടയത്ത്
14
•    ഇന്ത്യയും അമേരിക്കയും മൂന്നാം ലോക രാജ്യ വിഷയത്തില്‍ കരാര്‍ ഒപ്പ് വെച്ചു.
15
•    ഇന്ത്യയു ശ്രീലങ്കയും മഴവെള്ളക്കൊയ്ത്ത് വിഷയത്തില്‍ കരാര്‍ ഒപ്പ് വെച്ചു.
16
•    തമിഴ്‌നാട് ഗവണ്‍മെന്റ് ടൂറിസം ലക്ഷ്യമിട്ട് പിനാകിന്‍ മൊബൈല്‍ ആപ്പ് രംഗത്തിറക്കി.
18
•    ഇന്ത്യ സേണ്‍ (യൂറോപ്യന്‍ ഓര്‍ഗാനിസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) അംഗത്വം നേടി.
19
•    സി.ബി.ഐ ഡയറക്ടറായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അലോക് വര്‍മ്മ നിയമിതനായി.
•    ലോകത്തിലെ ഏറ്റവും വലിയ ഡൈനാമിക് സിറ്റിയായി ബാംഗ്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.
20
•    മണിപ്പൂരിലെ കാരംഗ് ഇന്ത്യയിലെ ആദ്യത്തെ കാഷ്‌ലെസ് ഐലന്റായി തിരഞ്ഞെടുത്തു.
21
•    ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു.
•    ഹോങ്കോങ്ക് ഇന്ത്യക്ക് നല്‍കിയിരുന്ന ഫിസ ഫ്രീ  ആനുകൂല്യം നിര്‍ത്തലാക്കി.
22
•    ഇന്ത്യ സെര്‍ബിയയുമായി ഐട.ി ഇലക്ട്രോണിക്‌സ് വിഷയത്തില്‍ സഹകരണ കരാര്‍ ഒപ്പ് വെച്ചു.
23
•    അമേരിക്കയിലെ യു.സി.എഫ് യൂണിവേഴ്‌സിറ്റി  ഏറ്റവും വേഗത്തില്‍ എച്ച്.ഐ.വി തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടെത്തി.

24
•    നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ ആചരിച്ചു.
•    ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍ നേടിയ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന ബഹുമതി വിരാഡ് കോഹ് ലിക്ക്
25
•    നാഷണല്‍ വോട്ടേഴ്‌സ് ഡേ ആയി ആചരിച്ചു
•    ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദേശീയ ഗാനം ആലപിച്ചതിനുള്ള റെക്കോഡ് ഗുജറാത്ത് സ്വന്തമാക്കി. മൂന്നര ലക്ഷത്തിലേറെ പേരാണ് ആലാപനത്തില്‍ പങ്കെടുത്തത്. രണ്ടരലക്ഷത്തിലേറെ പേര്‍ ചേര്‍ന്ന്  ദേശീയ ഗാനം ആലപിച്ചതിന് ബംഗ്ലാദേശീനായിരുന്നു മുന്‍ കാല റെക്കോഡ്.
•    ഇന്ത്യ ,യു.എ.ഇയുമായി വിവിധയിനങ്ങളിലായി 14 ഇന കരാറില്‍ ഒപ്പുവച്ചു.
•    ചൈന ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് വികസിപ്പിച്ചെടുത്തു.
26
•    ഇന്ത്യ 68ാ മത് റിപ്പബ്ലിക്ക് ഡേ ആചരിച്ചു
•    പങ്കജ് അധ്വാനിക്ക് ഏഴാമത് നാഷണല്‍ ബില്യാര്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം
•    2017 ലെ പത്മവിഭൂഷണ്‍ കെ.ജെ യേശുദാസിനും പത്മശ്രീ ,ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പാറശ്ശാല പൊന്നമ്മാള്‍,അക്കിത്തം അച്യുതന്‍ നമ്പൂതിരി,മീനാക്ഷി അമ്മ,പി.ആര്‍.ശ്രീജിത്ത് എന്നിവര്‍ക്കും ലഭിച്ചു.
27
•    കേരള സര്‍ക്കാര്‍ ഈ ഹെല്‍ത്ത് പോഗ്രാമായ ജീവന്‍ രേഖ ആരംഭിച്ചു
•    മേഘാലയ ഗവര്‍ണ്ണറായി ബന്‍വാരിലാല്‍ നിയമിതനായി
•    ജപ്പാന്‍ ആദ്യത്തെ മിലിറ്ററി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വിക്ഷേപിച്ചു.
•    യൂണിയന്‍ ഗവണ്‍മെന്റ് റബ്ബര്‍ സോയില്‍ സിസ്റ്റം ആരംഭിച്ചു.
28
•    ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മൈസൂരില്‍ ആരംഭിച്ചു
•    പുരുഷോത്തം,മഖന്‍ സിങ്,വിജയ് കുമാര്‍ എന്നീ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി
29
•    വിജയ് ഭക്താര്‍ നളന്ദ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിതനായി
•    ലോക കുഷ്ഠരോഗ ദിനം ലോകമെങ്ങും ആചരിച്ചു
30
•    ഇന്ത്യന്‍ തപാല്‍ വകുപ്പിന് ആര്‍.ബി.ഐയില്‍ നിന്നും ബാങ്കിംഗിനുള്ള അംഗീകാരം ലഭിച്ചു
•    ഡെന്‍മാര്‍ക്ക് ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ അംബാസിഡറെ നിയമിച്ചു.
•    കര്‍ണ്ണാടക കമ്പാലയിലെ ബഫലോ റൈസ് മല്‍സരം പോലെയുള്ളവയില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂര കൃത്യം തടയുന്നതിനായി നിയമ ഭേദഗതി കൊണ്ടു വന്നു
31
•    പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ദേവദത്ത് നിര്യാതനായി
•    ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി സ്‌പോര്‍ട്‌സ് മ്യൂസിയം കൊല്‍ക്കത്തയില്‍ ആരംഭിച്ചു

ഫെബ്രുവരി
1
•    യൂണിയന്‍ ബഡ്ജറ്റ്
•    രാജസ്ഥാനും തെലുങ്കാനക്കും ഇ ഗവര്‍ണേഴ്‌സ് അവാര്‍ഡ്
2
•    പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഇറാഖ്,ഇറാന്‍,സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിസ കുവൈറ്റ് നിര്‍ത്തലാക്കി
3
•    ഇന്ത്യ ശ്രീലങ്കയുമായി വിദ്യാഭ്യാസ കരാറില്‍ ഒപ്പുവച്ചു
4
•    ഇന്ത്യക്ക്  ലോകബാങ്കിന്റെ 201.50 യു.എസ് ഡോളര്‍ സാമ്പത്തിക സഹായം
•    ലോക അര്‍ബുദ ദിനം ലോകമെങ്ങും ആചരിക്കപ്പെട്ടു
6
•    ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി
9
•    പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന് കാബിനറ്റിന്റെ അംഗീകാരം
•    സൊമാലിയുടെ പുതിയ പ്രസിഡന്റായി മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മാജൊയെ തെരഞ്ഞെടുക്കപ്പെട്ടു
10
•    കേന്ദ്ര ഗവണ്‍മെന്റ് 56 കേന്ദ്രങ്ങളില്‍ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ആരംഭിച്ചു
14
•    ശുക്രനിലേക്കുള്ള പര്യവേഷണത്തിന് ഐ.എസ്.ആര്‍.ഒ പദ്ധതി ആവിഷ്‌ക്കരിച്ചു
15
•    ഒറ്റക്കുതിപ്പില്‍ 104 ഉപഹ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ച് ഇന്ത്യയുടെ പി.എസ്.എല്‍.വി 37 റെക്കോഡ് സ്ഥാപിച്ചു.1378 കിലോ ഗ്രാമായിരുന്നു ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം
16
•    പളനി സ്വാമി തമിഴ് നാട് മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
20
•    പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

23
•    പ്രഭാ വര്‍മ്മക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്
27
•    റാഹത് മെഡിക്കല്‍ പ്രൊജക്റ്റ് രാജസ്ഥാനില്‍ ആരംഭിച്ചു.
•    ലോകത്തിലെ ആദ്യത്തെ റോബോട്ട് ടേബിള്‍ ടെന്നീസ് ട്യൂട്ടര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി
•    സൂര്യനിലേക്ക് റോബോട്ടിക് സ്‌പേസ് ക്രാഫ്റ്റ് അയക്കാനുള്ള പദ്ധതിയുമായി നാസ
28
•    ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

•    മാര്‍ച്ച്
1
•    നന്ദകുമാര്‍ സായ് ഷെഡ്യൂള്ഡ് ട്രൈബ് നാഷണല്‍ കമ്മീഷന്റെ ചെയര്‍മാനായി നിയമിതനായി
3
•    ലോക വൈല്‍ഡ് ലൈഫ് ഡേ ലോകമെങ്ങും ആചരിക്കപ്പെട്ടു.
6
•    കേരളത്തില്‍ ബഡ്ജറ്റ് അവതരണം
7
•    ഇന്ത്യ പോര്‍ച്ചുഗലുമായി റിന്യൂവബിള്‍ എനര്‍ജി കരാര്‍ ഉണ്ടാക്കി
8
•    അന്താരാഷട്ര വനിതാ ദിനം ആചരിച്ചു
•    ജമ്മു കാശ്മീരിലെ ഹബിക്ക്   ആദ്യത്തെ സ്മാര്‍ട്ട് ട്രൈബ് വില്ലേജ് റെക്കോഡ്
•    ഇന്റര്‍നാഷണല്‍ യോഗാ ഫെസ്റ്റിന് ഡല്‍ഹിയില്‍ തുടക്കം

12
•    സരസ്വതി സമ്മാന്‍ അവാര്‍ഡ് കൊങ്കണി എഴുത്തുകാരന്‍ മഹാബലേശ്വര്‍ സയിലിന്
•    വേള്‍ഡ്  കിഡ്‌നി ഡേ ലോകമെങ്ങും ആചരിച്ചു
15
•    ആദ്യത്തെ ഫഌറസെന്റ് തവളയെ അര്‍ജന്റീനയില്‍ കണ്ടെത്തി.
17
•    സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വുമണ്‍സ് വേള്‍ഡ് കപ്പ് അംബാസിഡര്‍ ആയി നിയമിതനായി
20
•    ജി.എസ്.റ്റി ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം
•    ഇന്ത്യയിലെ ഏറ്റവും നീളമുള്ള  റോഡ് ടണല്‍ തുറന്നു.
21
•    രാമക്ഷേത്ര നിര്‍മ്മാണ തര്‍ക്കം കോടതിക്ക് പുറത്ത് വെച്ച് തീര്‍ക്കാന്‍ ശ്രമിക്കാമെന്ന് സുപ്രീം കോടതി
•    വേള്‍ഡ് ഡൗണ്‍സിണ്‍ഡ്രോം ദിനം
22
•    ലോക ജലദിനം
24
•    ഐ.എസ്.ആര്‍.ഒ നാലംഗ  സംഘത്തെ 36 ാമത് പര്യവേഷണത്തിനായി അയച്ചു.
25
•    ഐ.എന്‍.എസ് വിക്രമാദിത്യ ബാരക് മിസൈല്‍ പരീക്ഷണം വിജയകരം
27
•    വിന്റര്‍ഗെയിംസ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് 73 മെഡല്‍
•    വെസ്റ്റ് ബംഗാളിന് സന്തോഷ് ട്രോഫി
28
•    ഇ സിനിപ്രമാണ്‍ എന്ന പേരില്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് ആരംഭിച്ചു

•    ഏപ്രില്‍
2
•    വേള്‍ഡ് ഓട്ടിസം ഡേ ആചരിക്കപ്പെട്ടു.
3
•    ഇന്ത്യയും മലേഷ്യയും ഏഴിനങ്ങളില്‍ കരാര്‍ ഒപ്പിട്ടു.
4
•    പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസിനെ ഗവേഷകര്‍ കണ്ടെത്തി.
6
•    ജപ്പാന്‍ ഔഗ്യോഗികമായി ബിറ്റ് കോയിന്‍ കറന്‍സിയായി അംഗീകരിച്ചു.
8
•    ലോകത്ത് പത്തില്‍ ഒരാള്‍ പുകവലി മൂലം മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
•    ഭൂമിക്ക് സമാനമായ കാലാവസ്ഥ അന്യ ഗ്രഹത്തില്‍ ഗവേഷകര്‍ കണ്ടെത്തി.
10
•    ലോകസഭ മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി ബില്‍ 2016 പാസാക്കി
•    വീനസിന് സമാനമായ ഗ്രഹം ഗവേഷകര്‍ കണ്ടെത്തി.
13
•    ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്‌പോര്‍ട്്‌സ് പാര്‍ട്ട്‌നര്‍ഷിപ്പ് ആരംഭിച്ചു.
14
•    ഭീം ആധാര്‍ പേ ആപ്പ് പുറത്തിറങ്ങി
•    ഹരിയാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ദുര്‍ഗ്ഗക്ക് തുടക്കമിട്ടു.
•    ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്  ഓപ്പറേഷന്‍ ക്ലീന്‍ മണി 2 ആരംഭിച്ചു.
15
•    ലോകത്തെ രണ്ട് ബില്യന്‍ ജനങ്ങള്‍ മലിന ജലമാണ്  കുടിക്കുന്നതെന്ന്  ലോകാരോഗ്യ സ
17
•    വേള്‍ഡ് ഹിമോഫീലിയ ദിനം
•    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എമ്മ മൊറാനോ 117 ാം  വയസ്സില്‍ അന്തരിച്ചു.
•    മോഡേണ്‍ കമ്പ്യൂട്ടിംഗ് ആന്റ് ഇന്റര്‍നെറ്റിന്റെ  പിതാവ് റോബര്‍ട്ട് ടൈലര്‍ അന്തരിച്ചു.
 
18
•    കേരള സര്‍ക്കാര്‍  സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി.
•    ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ റോബോട്ട് ബ്രാബോയെ അവതരിപ്പിച്ചു.
19
•    2015-2016 കൃഷി കര്‍മ്മണ്‍ അവാര്‍ഡ് തമിഴ്‌നാട്,ഹിമാചല്‍ പ്രദേശ്,ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക്
21
•    ഇന്ത്യയില്‍ സിവില്‍ സര്‍വിസസ് ഡേ ആയി ആചരിക്കപ്പെട്ടു
22
•    നാഷണല്‍ വാട്ടര്‍വേക്ക് വേള്‍ഡ് ബാങ്ക്  375 മില്യന്‍ ഡോളര്‍ സഹായം
•    ഇന്റര്‍നാഷണല്‍ മദര്‍ എര്‍ത്ത് ഡേ
23
•    വേള്‍ഡ് ബുക്ക് ആന്‍ഡ് കോപ്പി റൈറ്റ് ഡേ ആയി ആചരിച്ചു.
24
•    നാഷണല്‍ പഞ്ചായത്ത് രാജ് ദിവസ് രാജ്യത്താകെ ആചരിച്ചു.
25
•    ലോക മലേറിയ ദിനം
•    ആദ്യത്തെ മലേറിയ വാക്‌സിന്‍ പരീക്ഷണം കെനിയ,ഖാന,മലാവി എന്നിവിടങ്ങളില്‍ നടന്നു.
•    പശുവിന് ആധാറിന് സമാനമായ ഐ.ഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി
•    നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ഹബ്ബ് ത്രിപുരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
•    സോഷ്യല്‍ ആക്റ്റിവിസ്റ്റ് പ്രഫുല്ല സാമന്ത്രക്ക് 2017 ലെ ഗോള്‍ഡ് മാന്‍ എന്‍വറോണ്‍മെന്റ്  പ്രൈസ്
•    പ്രശസ്ത സംവിധായകന്‍ കാശിനാഥുനി വിശ്വനാഥിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്
27
•    പ്രശസ്ത സിനിമാ താരം വിനോദ് ഖന്ന അന്തരിച്ചു.
•    ആദ്യത്തെ കൃത്രിമ ഗര്‍ഭപാത്രം വികസിപ്പിച്ചെടുത്തു
28
•    രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റ് തിരുവനന്തപുരത്ത്  നടന്നു
29
•    മഹാരാഷ്ട്ര, ഇന്ത്യയിലെ ആദ്യത്തെ ബുക്ക് വില്ലേജ് പദവിയിലേക്ക്

•    മെയ്
2
•    ലോക തൊഴിലാളി ദിനം ലോകമെങ്ങും ആചരിച്ചു
5
•    ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 9 വിജയകരമായി നിക്ഷേപിച്ചു.
•    ഫേസ് ബുക്ക് ഇന്ത്യയില്‍ എക്‌സ്പ്രസ്സ് വൈഫൈ അവതരിപ്പിച്ചു.
8
•    ആദ്യത്തെ ഹൈക്കോടതി വനിതാജഡ്ജ് ലീലാസേത്ത് നിര്യാതയായി.
•    ബാഹുബലി 2 ,ആയിരം കോടി കലക്ഷന്‍ സ്വന്തമാക്കി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായി മാറി.
11
•    കേരളത്തിലെ 2300 പാലങ്ങളില്‍ 606 എണ്ണം മാത്രം സുരക്ഷിതമെന്ന് പഠനം
•    ഇന്ത്യയില്‍ നാഷണല്‍ ടെക്‌നോളി ഡേ ആചരിച്ചു.
12
•    ബ്രിട്ടനിലെ കമ്പ്യൂട്ടറുകളില്‍ വാനാക്രൈ സൈബര്‍ ആക്രമണം.ഇന്ത്യയുള്‍പ്പടെയുള്ള 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായി.
•    11 പ്രകാശവര്‍ഷമകലെ നിന്നും റേഡിയോ സിഗ്നല്‍ ലഭിച്ചതായി ഗവേഷകര്‍
17
•    കര്‍ണ്ണാടകയില്‍ എലിഫന്റ് സെന്‍സസ് ആരംഭിച്ചു.
•    കാനഡയില്‍ ചര്‍മ്മഭാഗങ്ങളടങ്ങിയ ദിനോസര്‍ ഫോസില്‍ കണ്ടെത്തി.
19
•    എബോള വൈറസിനെതിരെയുള്ള നാച്ചുറല്‍ ഹ്യൂമന്‍ ആന്റിബോഡി യു.എസ്സില്‍ കണ്ടെത്തി.
22
•    ഫ്രീ വൈഫൈ സൗകര്യം ഇന്ത്യയിലെ  കൊങ്കണ്‍ മുതല്‍ കുടല്‍ വരെയുള്ള 18 റയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചു
•    ഹസ്സന്‍ റോഹാനി വീണ്ടും ഇറാന്റെ പ്രസിഡന്റായി
23
•    ലോകത്തിലെ ആദ്യത്തെ ഫിലോസഫിക്കല്‍ നോവല്‍  ഇന്ത്യയില്‍ പ്രകാശനം ചെയ്തു.
•    ലോക ആമ ദിനം ആചരിച്ചു.
24
•    ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല റെയില്‍വേ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
•    ജയിംസ് ബോണ്ട് ആക്റ്റര്‍ റോജര്‍ മൂറെ അന്തരിച്ചു.
25
•    രവിചന്ദ്രന്‍ അശ്വിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്
•    ഈജിപ്റ്റ് ,അല്‍ജസീറ അടക്കമുള്ള 21 മീഡിയ വെബ് സൈറ്റുകള്‍ നിരോധിച്ചു.
26
•    നാസയുടെ ജൂണോ സ്‌പേസ്‌ക്രാഫ്റ്റ്  ജുപ്പീറ്ററില്‍ ഭൂമിക്ക് സമാനമായ ചക്രവാതം കണ്ടെത്തി.
•    മുന്നാറിന് ഏറ്റവും നല്ല റൊമാന്റിക് ഡെസ്റ്റിനേഷന്‍ അവാര്‍ഡ്
•    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഭൂപേന്‍ ഹസാരിക പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
27
•    നിര്‍മ്മാണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ  ടെലിസ്‌കോപ്പ് ചിലിയില്‍ പുറത്തിറക്കി.
•    ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്  മാസ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റ് നാഗ്പൂരില്‍ ആരംഭിച്ചു.
29
•    ഐ.എസ്.ആര്‍.ഒ ഇന്ത്യയിലെ ഏറ്റവും വലിയ റോക്കറ്റ് ആയ ഫാറ്റ് ബോയ് ക്ക് വേണ്ടിയുള്ള പദ്ധതി ആരംഭിച്ചു.
•    നജ്മ ഹെപ്ത്തുള്ള ജാമിയ മില്ലിയ ഇസ്ലാമിയ ചാന്‍സലര്‍
•    കേരള ചരിത്രത്തിലെ മിശ്രഭോജന ദിനത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞു.സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ 1917 മെയ് 29 നാണ് മിശഭോജനം സംഘടിപ്പിച്ചത്.
30
•    ഗോവ തിന്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു.
31
•    ഇന്ത്യയും സ്‌പെയിനും ഏഴിനങ്ങളില്‍ കരാര്‍ ഒപ്പ് വെച്ചു.
•    ലോക പുകവലി വിരുദ്ധ ദിനം ആചരിക്കപ്പെട്ടു.

•    ജൂണ്‍
1
•    അക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ ദിനം
5
•    ഇതുവരെ വിക്ഷേപിച്ചതില്‍ വെച്ച് ഇന്ത്യുടെ ഏറ്റവും കരുത്തുറ്റ ഉപഗ്രഹ വിക്ഷേപണ വാഹനം ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഡി ഒന്നിന്റെ ദൗത്യം വിജയകരം.
•    സൗദി അറേബ്യ,യു.എ.ഇ,ഈജിപ്റ്റ്,യെമന്‍,ബഹറിന്‍ എന്നീ രാജ്യങ്ങള്‍ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
•    ലോക പരിസ്ഥിതി ദിനം
8
•    അമേരിക്ക പാരീസ് ഉടമ്പടി പിന്‍വലിച്ചു.
•    ലോക സമുദ്ര ദിനം
12
•    ബാലവേല വിരുദ്ധ ദിനം
•    തെലുങ്ക് കവി സി നാരായണ റെഡ്ഢി അന്തരിച്ചു.
•    പത്താമത് ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നാഥേലിന് ജയം.

13
•    ബീഹാറിന്റെ ജല്‍സഞ്ചയ് പ്രൊജക്റ്റിന് നാഷണല്‍ അവാര്‍ഡ്
•    ലോക ആല്‍ബിനിസം ദിനം
14
•    പുതിയ സീരീസ് 500രൂപ നോട്ട് റിസര്‍വ്വ് ബാങ്ക് അവതരിപ്പിച്ചു.
•    ലോക രക്ത ദാന ദിനം
•    ഡേവിഡ് ഗ്രോസ്മാനും (എ ഹോഴ്‌സ് വ്ക്‌സ് ഇന്‍ ടു ബാര്‍) പരിഭാഷക ജെസിക്കാ കോഹനും മാന്‍ ബുക്കര്‍  അന്താരാഷ്ട്രപ്രൈസ്
17
•    കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
•    ലോക മരുഭൂമിവല്‍ക്കരണ വരള്‍ച്ചാവ്യാപന ദിനം
19
•    ഇന്ത്യയുടെ മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ 1000 ദിവസം തികച്ചു.
•    വായനാ ദിനം.
20
•    നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പ് പുതിയതായി 219പ്ലാനറ്റുകള്‍ കണ്ടെത്തി.
ലോക അഭയാര്‍ഥി ദിനം
സൗരോര്‍ജ്ജ ദിനം
21
•    ലോക സംഗീത ദിനം
•    ഇന്റര്‍നാഷണല്‍ യോഗ ദിനം
22
•    ഇന്റര്‍നാഷണല്‍ ഒഴിമ്പിക്‌സ് കമ്മിറ്റിയില്‍ പ്രമുഖ ഐ.ടി കമ്പനിയായ ഇന്റലിന്റെ പങ്കാളിത്തം.
•    ഇന്ത്യ 2024 ല്‍  ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യു.എന്‍.
•    വിര്‍ച്വല്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ ട്രെയിന്‍ ചൈനയില്‍.
23
•    സാഹിത്യ അക്കാദമി യുവ പരുരസ്‌കാരം മലയാളിയായ അശ്വതി ശശികുമാറിന്.
ലോക വിധവാ ദിനം.
•    30 നാനോ സാറ്റലൈറ്റുകളുമായി ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോസാറ്റ് -2 വിക്ഷേപണം
24
•    ലോക പക്ഷാഘാത ദിനം
26
•    അന്തര്‍ ദേശീയ മയക്ക് മരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം ലോകം മുഴുവന്‍ ആചരിക്കപ്പെട്ടു.
27
•    ഇന്ത്യന്‍ ഹോക്കി ക്യാപ്‌ററന്‍ ധനരാജ് പിള്ളക്ക് ഭാരത് ഗൗരവ് ബഹുമതി.

28
•    ലോക നാഥ് ബഹറ കേരള ഡി.ജി.പി.
•    ഇന്ത്യയും ലോക ബാങ്കും തമ്മില്‍ 35 മില്യണ്‍ യു.എസ്.ഡോളര്‍ കരാര്‍.
•    ഇന്ത്യന്‍ ആര്‍മിയില്‍ മോഡേണ്‍ ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റ് വിതരണത്തിന്റെ ആദ്യഘട്ടം നിര്‍വ്വഹിച്ചു.
•    ഷാര്‍ജക്ക് ലോക പുസ്തക തലസ്ഥാനം എന്ന് യുനെസ്‌കോ അപരനാമം നല്‍കി.
29
•    ഇന്ത്യയുടെ  വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു.15 വര്‍ഷമാണ് ഇതിന് കണക്കാക്കുന്ന ആയുര്‍ ദൈര്‍ഘ്യം.
•    ഇന്റര്‍നാഷണല്‍ ട്രോപിക്‌സ് ഡേ ലോകം മുഴുവന്‍ ആചരിക്കപ്പെട്ടു.
•    ലോകത്തിലെ ഏറ്റവും നീളം കൂടിയ സബ് മറൈന്‍ കേബിള്‍ സിസ്റ്റം പദ്ധതിയുമായി റിലയന്‍സ് ജിയോ രംഗത്ത്.
30
•    ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് അസാധുവായിരിക്കുമെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.

•    ജൂലായ്
1
•    ഇന്റര്‍നാഷണല്‍  കോപ്പറേറ്റീവ് ദിനം ലോകം മുഴുവന്‍ ആചരിച്ചു.
•    ജി.എസ്.ടി പ്രാബല്യത്തില്‍ വന്നു
2
•    ഫിഫ കോണ്‍ഫെഡറേന്‍ കപ്പില്‍ ജര്‍മ്മനിക്ക് വിജയം
3
•    ലോകത്തിലെ ഏറ്റവും പഴക്കമുള്ള എമര്‍ജനി നമ്പര്‍ 999 ന്റെ എന്‍പതാം വാര്‍ഷികം
7
•    ഹൈബ്രോണിന് ലോക പൈതൃക പദവി
8

•    ആണവായുധ നിരോധന ഉടമ്പടി ഐക്യരാഷ്ട്ര സഭ പാസാക്കി
9
•    ജപ്പാനിലെ ഒകിനോഷിമ ഐലന്റിനെ യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ്  ലിസ്റ്റില്‍ ഉല്‍പ്പെടുത്തി.
10
•    തെരുവ് നായ്ക്കള്‍ക്കായി മൃഗശാല നിര്‍മ്മാണം ആരംഭിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കേരള ഗവണ്‍മെന്റ്
11
•    കന്നുകാലി കച്ചവട നിയന്ത്രണ വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി സ്‌റ്റേ

12
•    ഗാസയിലെ സ്ഥിതിഗതികള്‍ ഏറ്റവും ദയനീയമെന്ന് യു.എന്‍.
13
•    സമാധാന നോബേല്‍ സമ്മാന ജേതാവ് ചൈനക്കാരനായ ലിയുസിയാബോ അന്തരിച്ചു.
•    സ്‌കൂളുകളിലെ കായികഅഭ്യാസത്തിന് സൗദി അറേബ്യ അംഗീകാരം നല്‍കി.
14
•    ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയതായി കണ്ടെത്തിയ ഗ്യാലക്‌സി സൂപ്പര്‍ ക്ലസ്റ്ററിന്
സരസ്വതി എന്ന് നാമകരണം ചെയതു.
18
•    രാജ്യത്തെ ആദ്യത്തെ ബയോമീഥൈന്‍ ബസ്സ് ടാറ്റ മോട്ടോര്‍ അവതരിപ്പിച്ചു.
•    നെല്‍സണ്‍മണ്ടേല ദിനം
19
•    ഇന്ത്യയിലെ ആദ്യത്തെ എക്കോ ഫ്രണ്ട്‌ലി ബ്രിഡ്ജ് തെലുങ്കാനയില്‍
20
•    റാം നാഥ് കോവിന്ദ് പതിനാലാമത് ഇന്ത്യന്‍ പ്രസിഡന്റ്
•    ഇന്ത്യോനേഷ്യയില്‍ ഹിസ്ബ് ഉത് ത്ഹ റിരിന് നിരോധനം
24
•    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ യു.ആര്‍.റാവു അന്തരിച്ചു.
26
•    ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്‌കുമാര്‍ രാജിവെച്ചു.
•    കാര്‍ഗില്‍ വിജയ് ദിവാസ് പതിനെട്ടാം വാര്‍ഷികം ഇന്ത്യ മുഴുവന്‍ ആഘോഷിച്ചു.
27
•    സ്ത്രീധന പീഢന കുറ്റകൃത്യങ്ങളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ്
•    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപ്പാത ഇന്ത്യയിലെ ലേയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍
28
•    ലോക സഭ കമ്പനീസ് ആക്റ്റ് ഭേദഗതി ബില്‍ പാസാക്കി.
•    ലോക ഹെപ്പറ്റൈറ്റിസ് ഡേ
29
•    ഇന്റര്‍നാഷണല്‍ ടൈഗര്‍ ഡേ
31
•    ഡല്‍ഹി മെട്രോക്ക് ലോകത്തിലെ ആദ്യ ഗ്രീന്‍ മെട്രോ അംഗീകാരം.




•    ആഗസ്റ്റ്

2
•    കുട്ടികള്‍ക്ക് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി.
3
•    ആദ്യത്തെ എന്‍വറോണ്‍മെന്റ് സാറ്റലൈറ്റ് ഇസ്രായേല്‍ ശുക്രനിലെത്തിച്ചു.
4
•    ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ പദ്ധതി ഹൈദരാബാദില്‍ ആരംഭിച്ചു.
7
•    ഉത്തര്‍ പ്രദേശിലെ ഗോരഖ് പൂരില്‍ ഓക്‌സിജന്‍ ലഭ്യതയ്ക്കുറവിനെ തുടര്‍ന്ന് കൂട്ട ശിശു മരണം
9
•    ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ 75ാം വാര്‍ഷികം ആചരിച്ചു.
14
•    സോമാലിയയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.
18
•    പ്രശസ്ത ഫോട്ടോഗ്രാഫര്‍ എസ്.പോള്‍ അന്തരിച്ചു.
22
•    മുത്വലാഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രിംകോടതി
23
•    നാഷണല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു.
24
•    ഫിബ ഏഷ്യാകപ്പ്  ആസ്‌ത്രേലിയക്ക് വിജയം

•    സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രിം കോടതി

27
•    ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് ഖാന്‍ അന്തരിച്ചു.

28
•    ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് യു.ഇ.എഫ്.എ മെന്‍സ് പ്ലയര്‍ അവാര്‍ഡ്.
•    ജസ്റ്റിസ് ദീപക് മിശ്ര 45 ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.
29
•    ദേശീയ കായിക ദിനം
•    2017 ലെ നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് അഡ്വഞ്ചര്‍ അവാര്‍ഡുകള്‍ പ്രസിഡന്റ് റാം ാഥ് കോവിന്ദ് പ്രഖ്യാപിച്ചു.
•    സര്‍ദാര്‍ സിങ്.ദേവേന്ദ്ര എന്നിവര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന
•    ഇന്ത്യയും ജര്‍മ്മനിയും റിന്യൂവബിള്‍ എനര്‍ജിയിലെ ഗ്രിഡ് ഇന്റര്‍ഗേഷന്‍ കരാര്‍
•    പുതിയ 200,50 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കി
31
•    ഇന്ത്യയില്‍ അസാധുവാക്കിയ കറന്‍സികളില്‍  ശതമാനവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

•    സെപ്റ്റംബര്‍
1
•    അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യത്തെ വേള്‍ഡ് ഹെറിറ്റേജ് സിറ്റിയാണെന്ന് യുനെസ്‌കോ
•    ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തിയതായി പഠനം

3
•    നോര്‍ത്ത് കൊറിയ നടത്തിയ  ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരം
4
•    ബ്രിക്‌സ് സമ്മേളനം ആരംഭിച്ചു.
5
•    പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു.
•    ദേശീയ അധ്യാപക ദിനം
•    ഫിഫയുടെ അണ്ടര്‍ 17 വേള്‍ഡ് കപ്പ് സോങ് പുറത്തിറങ്ങി.
•    അമേരിക്കയിലെ ഡാക നിയമം പിന്‍വലിച്ചു.
6
•    ഇന്ത്യയും മ്യാന്‍മറും തമ്മില്‍ 11 ഇന കരാറില്‍ ഒപ്പുവച്ചു.
8
•    ലോക സാക്ഷരത ദിനം
10
•    ലോക ആത്മഹത്യ വിരുദ്ധ ദിനം
11
•    ലോക പ്രഥമ ശ്രുശൂഷ ദിനം
•    ഇന്ത്യയുടെ നാഗ് മിസൈല്‍ പരീക്ഷണം വിജയം
14
•    ദേശീയ ഹിന്ദി ദിനം
•    എം.ആധാര്‍ ഐ.ഡി പ്രൂഫായി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
•    ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം
15
•    20 വര്‍ഷം നീണ്ടു നിന്ന നാസയുടെ പര്യവേക്ഷണ പേടകം കസീനിയുടെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു.
16
•    മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചു
•    ലോക ഓസോണ്‍ ദിനം
17
•    സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
20
•    മെക്‌സിക്കോയില്‍ ഭൂചലനം ഇരുന്നൂറിലേറെ മരണം.
•    ലോക പ്രശസ്ത സോവിയറ്റ് സൈനികന്‍ സ്ലാനിസ്ലാവ് പെട്രോവ് അന്തരിച്ചു.
21
•    ലോക സമാധാന ദിനം
22
•    ലോകത്തിലെ ഏറ്റവും സമ്പന്നയായ ലിലിയന്‍ ബെഥന്‍കോര്‍ട്ട് അന്തരിച്ചു.
•    മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ എന്‍ട്രി ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്രം ന്യൂട്ടന്
25
•    നോര്‍ത്ത് കൊറിയ,വെനിസ്വേല തുടങ്ങിയ 8 രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി യു.എസ് റദ്ദാക്കി.
27
•    നാഷണല്‍ ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
•    സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി
•    സൗഭാഗ്യ പദ്ധതി പ്രധാന മന്ത്രി ആവിഷ്‌ക്കരിച്ചു.

28
•    പേ വിഷബാധ ദിനം  സീറോ ബൈ 30  എന്ന പ്രമേയത്തോടെ ആചരിച്ചു.



•    ഒക്ടോബര്‍

2
 നൊബേല്‍ സമ്മാന പ്രഖ്യാപനം ആരംഭിച്ചു.
4
•    2017 മുതല്‍ 2031 വരെയുള്ള മൂന്നാമത് നാഷണല്‍ വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാന്‍ ആരംഭിച്ചു.
6
•    ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ക്വിക്ക് ഓഫ്
9
•    മിഷന്‍ ഇന്ദ്രധനുഷിന് തുടക്കം
13
•    സമ്പൂര്‍ണ്ണ ഭീമഗ്രാം യോജന പദ്ധതി ആരംഭിച്ചു.
14
•    ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂഷന്‍ റിസര്‍ച്ച് സെന്റര്‍ ഐ.ഐ.ടി  മദ്രാസില്‍ ആരംഭിച്ചു.

16
•    ലോക ഭക്ഷ്യ ദിനം
18
•    യു.എസ്.എഴുത്തുകാരന്‍ ജോര്‍ജ്ജ് സാന്‍ഡറിന് മാന്‍ ബുക്കര്‍ പ്രൈസ്
24
•    മലയാള ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു.
•    ലോക പോളിയോ ദിനം
•    ഐക്യ രാഷ്ട്ര ദിനം
25
•    ക്ലാസിക് സിങര്‍ ഗിരിജാ ദേവി അന്തരിച്ചു.
26
•    സൗദി അറേബ്യയില്‍ റോബോട്ടിന് പൗരത്വം നല്‍കി.
•    ഇക്തിയോസാര്‍ ഫോസില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി.
27
•    സാഹിത്യ കാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.
28
•    കാലാ ആസാര്‍ പകര്‍ത്തുന്ന പുതിയ തരം വൈറസിനെ ഗവേഷകര്‍ കണ്ടെത്തി.
30
•    കുവൈത്ത് മന്ത്രി സഭ രാജിവെച്ചു.
•    ഇന്ത്യയും ഇറ്റലിയും ആറ് കരാറുകളില്‍ ഒപ്പ് വെച്ചു.
•    ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ എക്‌സറേ  ലേസര്‍ പള്‍സ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗവേഷകര്‍ കണ്ടെത്തി.
31
•    വേള്‍ഡ് സിറ്റീസ് ഡേ


നവംബര്‍


2
•    കോളിന്‍സ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി ഫെയ്ക് ന്യൂസ് തിരഞ്ഞെടുത്തു.
•    വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യചികിത്സ നല്‍കുന്ന ട്രോമാകെയര്‍ പദ്ധതി കേരള സര്‍ക്കാര്‍ ആരംഭിച്ചു.
3
•    അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏഷ്യാസന്ദര്‍ശനം ആരംഭിച്ചു.
4
•    ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജിവെച്ചു.
•    തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന് യുനെസ്‌കോയുടെ പുരസ്‌കാരം
5
•    സൗദിയില്‍ അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 11 രാജ് കുമാര•ാരും നാല് മന്ത്രിമാരും ഉള്‍പ്പടെ 49 പേര്‍ അറസ്റ്റിലായി.
•    സിസ്റ്റര്‍ റാമിയ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
6
•    ഇന്ത്യന്‍ ഹോക്കി വുമണ്‍ ടീം ഏഷ്യാകപ്പ് 2017 ടൈറ്റിലില്‍ വിജയിച്ചു.
•    ഏറ്റവും പഴക്കമുള്ള സ്‌പൈറല്‍ ഗ്യാലക്‌സി കണ്ടെത്തി.
•    ഐ.സി.ഐ.ജെ വീണ്ടും പാരഡൈസ് പേപ്പര്‍ പുറത്ത് വിട്ടു.
7
•    ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
8
•    ബ്രിട്ടനിലെ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് മന്ത്രി പ്രീതി പട്ടേല്‍ സ്ഥാനം ഒഴിഞ്ഞു.
•    145 മില്യന്‍ വര്‍ഷം മുമ്പ് ജീവിച്ചിരുന്ന  മാമ്മല്‍ ഫോസില്‍ യു.കെയില്‍ കണ്ടെത്തി
9
•    ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ ബന്ധന്‍ എന്ന പേരില്‍ പുതിയ തീവണ്ടി സര്‍വ്വീസ് ആരംഭിച്ചു.
10
•    യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഇന്ത്യയെ വീണ്ടും തെരഞ്ഞെടുത്തു.
•    ലോക ശാസ്ത്ര ദിനം
11
•    ജി.എസ്.ടിയില്‍ ഇളവ്
12
•    ലോക ന്യുമോണിയ ഡേ

14
•    ലോക പ്രമേഹ ദിനം
•    അഡ്രേ അസോലെ യുനെസ്‌കോ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു.
•    31 ാം ആസിയാന്‍ ഉച്ചകോടി അവസാനിച്ചു
•    കേരളത്തില്‍ ബാല സൗഹൃദ പൊലീസ് സ്റ്റേഷന്‍  ആരംഭിച്ചു.
15
•    കേരള ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.

16
•    ചൈന ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ  ഇലക്ട്രിക് കാര്‍ഗോഷിപ്പ് പുറത്തിറക്കി.
•    സിംബാബ്വേയില്‍ സൈനിക അട്ടിമറിയെത്തുടര്‍ന്ന്
17
•    കേന്ദ്ര ഗവണ്‍മന്റ് സൗഭാഗ്യ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു.
19
•    വേള്‍ഡ് ടോയ്‌ലറ്റ് ഡേ
•    ഇന്ത്യക്കാരി മാനുഷി ചില്ലാറിന്  ലോക സുന്ദരി പട്ടം
20
•    മിലിറ്ററി മെഡിസിന്റെ 42 ാമത് ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഡല്‍ഹിയില്‍തുടക്കം
•    നാഗലാന്റില്‍ പാരസൈറ്റിക്ക് പ്ലാന്റ്  കണ്ടെത്തി.
•    അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്കാരന്‍ ദല്‍വീര്‍ ഭണ്ഡാരിയെ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു.
21
•    ലോക ഫിഷറീസ് ദിനം
22
•    സമുദ്രസംരക്ഷണത്തിന്റെ ഭാഗമായി ഫിഷിങില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് നിരോധനം
24
•    ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍ഗ്രേറ്റഡ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുമായി എസ്.ബി.ഐ
രംഗത്തെത്തി.
•    ഇന്ത്യന്‍ നേവിയിലെ ആദ്യത്തെ വനിതാപൈലറ്റ് ആയി  ശുഭാംഗി സ്വരൂപ് നിയമിതയായി.
25
•    സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ വിരുദ്ധ ദിനം
26
•    ചൈനയുടെ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിക്ഷേപണം വിജയകരം.
27
•    ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൊളിറ്റീഷ്യന് ന്യൂസിലന്‍ഡില്‍ ജനനം.സാം എന്ന് നാമകരണം ചെയ്തു.
•    റസ്‌കിന്‍ ബോണ്ടിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
30
•    കേരളത്തില്‍ ഉഷ്ണമേഖല ചുഴലിക്കാറ്റായ ഓഖി ദുരന്തം
•    ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ നാവിക മേഖലയില്‍ കരാര്‍ ഒപ്പുവച്ചു.

•    ഡിസംബര്‍
4
•    യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹ് കൊല്ലപ്പെട്ടു.

13
•    ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ റെക്കോഡ് ഇന്ത്യയുടെ രോഹിത് ശര്‍മ്മക്ക്

16

• കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു
18
•    ഗുജറാത്തിലും ഹിമാചലിലും നടന്ന നിയമ,ഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം
•    ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെബാസ്റ്റ്യന്‍ പിനേരയ്ക്ക് വിജയം
•    തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ് സൈറ്റുകള്‍ നിരോധിക്കുമെന്ന് ഗൂഗിള്‍

21
•    ലോക്‌സഭ ഇന്ത്യന്‍ ഫോറസ്റ്റ് ഭേദഗതി ബില്‍ പാസാക്കി
22
•    വിജയ് രുപാണി ഗുജറാത്ത് മുഖ്യമന്ത്രി
•    കാറ്റലോണിയ വിമതപക്ഷത്തിന് ഭൂരിപക്ഷം
26
•    നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ്
•    കേരളത്തിലെ ചങ്ങരം കുളം തോണി അപകടം 6 മരണം
•    കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചതായി ഇന്ത്യ
•    പോള്‍ ആന്റണി കേരള ചീഫ് സെക്രട്ടറി
27
•    ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി
•    ഓഖി ദുരന്തം കേരളത്തിന് 133 കോടിയുടെ കേന്ദ്ര സഹായം
•    മലേഗാവ് സ്‌ഫോടനം ആറു പ്രതികള്‍ക്കെതിരെയുള്ള മക്കോക്ക പ്രത്യേക ഐ.എന്‍.എ കോടതി റദ്ദാക്കി.
28
•    2017 കുട്ടികള്‍ക്ക് ദുരന്ത വര്‍ഷമെന്ന് യൂനിസെഫ്
•    മുത്വലാഖ് ബില്‍ ലോകസഭ പാസാക്കി
•    ഇന്ത്യയുടെ തദ്ദേശീയ സൂപ്പര്‍ സോണിക് ഇന്റര്‍ സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം മൂന്നാം തവണയും വിജയം നേടി.
•    ലൈബീരിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് വീഹിന്‍ വിജയിച്ചു

29
• ഓഖി ദുരന്തം- കേരളത്തിന് 404 കോടി രൂപയുടെ അടിയന്തിര സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രസംഘം
• ചെസ് ഇതിഹാസം വിശ്വനാഥ് ആനന്ദിന് ലോക റാപിഡ് ചെസ്സ് കിരീടം

30
• വിവാദമായ പദ്മാവതി സിനിമക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി
• 1700 കോടി റിയല്‍ടൈം ചാറ്റുകളുമായി 2017 ല്‍ ഫെയ്‌സ് ബുക്കിന് റെക്കോഡ് നേട്ടം
• ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ അംബാസറെ ഫലസ്തീന്‍ തിരികെ വിളിച്ചു.
• ചൈനയുടെ ആദ്യത്തെ ഫോട്ടോവാള്‍ട്ടായിക് (സോളാര്‍ റോഡ് )പരീക്ഷണം വിജയകരം.
• സൗദി അറേബ്യ പൗരത്വം നല്‍കിയ ഹ്യുമനോയ്ഡ് റോബോട്ട് സോഫിയ ഐ.ഐ.ടി ബോംബെയില്‍ ഗസ്റ്റ് ലക്ചറായി എത്തി.
31
• ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു തോല്‍പ്പിച്ചു.

 

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago