സ്വന്തം പാര്‍ട്ടി രൂപീകരിക്കും; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്
ചെന്നൈ: പാര്‍ട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. അധികാരക്കൊതി ഇല്ലെന്നും അധികാരവും പണവും എനിക്ക് ഇതിനകം വന്നതാണെന്നും രജനീകാന്ത് പറഞ്ഞു.
''സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് നാണംകെടുത്തിയ സംഭവങ്ങളാണ്. തമിഴ്‌നാട്ടില്‍ ജനങ്ങള്‍ പൊട്ടിച്ചിരിക്കുന്നു. ഈ തീരുമാനം ഞാന്‍ ഇപ്പോള്‍ എടുക്കുന്നില്ലെങ്കില്‍, ഞാന്‍ ജനങ്ങളെ താഴ്ത്തിക്കെട്ടലാവും. അതിന്റെ കുറ്റബോധം എന്ന വേട്ടയാടും. എല്ലാം മാറ്റപ്പെടണം, അതിനുള്ള സമയമാണിത്. നമ്മള്‍ സംവിധാനം മാറ്റിയെടുക്കും. സല്‍ഭരണം കൊണ്ടുവരലാണ് എന്റെ ആവശ്യം''- രാജനീകാന്ത് പറഞ്ഞു.
ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വച്ചാണ് രജനീകാന്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ഇന്ന് രാഷ്ട്രീയ പ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തദ്ദേശ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും രജനീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."