ട്രെയിന്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ റെയില്‍വേ ലൈന്‍ ശുചീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകും. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 4.30 വരെയാണ് ശുചീകരണം നടക്കുക. മംഗളൂരു സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് 1,3,6,7,8 തിയതികളില്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങുക.
2,4,9 തിയതികളില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങുക. അഞ്ചിന് ട്രെയിന്‍ കൃത്യസമയത്ത് സര്‍വിസ് നടത്തും. മംഗളൂരു സെന്‍ട്രലില്‍നിന്ന് രാത്രി 11ന് പുറപ്പെടേണ്ട സാന്ന്ത്രഗാച്ചി വിവേക് എക്സ്പ്രസ് ഒരുമണിക്കൂറും 15 മിനുട്ടും കഴിഞ്ഞാണ് പുറപ്പെടുക.
കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി കാരണം നാളെ മുതല്‍ 10 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മംഗളൂരു സെന്‍ട്രല്‍, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുക.
കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് 35 മിനുട്ട് വൈകി വൈകിട്ട് 3.10 ന് പുറപ്പെടും. കണ്ണൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍ കണ്ണൂരില്‍ നിന്ന് 35 മിനുട്ട് വൈകി വൈകിട്ട് 3.20 നാണ് പുറപ്പെടുകയെന്ന് റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."