HOME
DETAILS

പൊലിസ് കാവലില്‍ കേരളം പുതുവര്‍ഷത്തെ വരവേല്‍ക്കും

  
backup
December 31 2017 | 03:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%81


തിരുവനന്തപുരം: ശക്തമായ പൊലിസ് കാവലിലും സര്‍ക്കാരിന്റെ മുന്‍കരുതല്‍ നിര്‍ദേശത്തിലും കേരളം ഇന്ന് അര്‍ധരാത്രി പുതുവര്‍ഷത്തെ വരവേല്‍ക്കും.
പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ ഇടപെടരുതെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ എസ്.പിമാര്‍ക്കും നിര്‍ദേശം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് രാവിലെ മുതല്‍ തന്നെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവിടത്തെ സുരക്ഷാ ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥനായിരിക്കും. റോഡുകളിലും ആഘോഷ സ്ഥലങ്ങളിലും ഷാഡോ പൊലിസ് ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെ എല്ലാ നിയമ ലംഘനങ്ങള്‍ക്കും കര്‍ശന നടപടി എടുക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് ആറു മുതല്‍ തന്നെ ഇതിനായി ഇടവഴികള്‍ ഉള്‍പ്പെടെ പരിശോധനയുണ്ടാകും. ലഹരി പാര്‍ട്ടികള്‍ നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കുന്ന സംഘാടകര്‍ ഉടന്‍ പൊലിസിനെ അറിയിക്കണമെന്നും പൊലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ആഘോഷ സ്ഥലങ്ങളിലേയും കെട്ടിടങ്ങളിലെയും ഇലക്ട്രിക്കല്‍ വയറിങും ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണം. കെട്ടിടത്തിനുമുകളിലും മൈതാനത്തിലുമുള്ള ഫയര്‍ വാട്ടര്‍ ടാങ്കുകള്‍ നിറച്ചിരിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ പുറത്തുനിന്ന് വെള്ളമെടുക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കണം. ഫയര്‍ എസ്‌കേപ്പ് സ്റ്റെയര്‍കേസുകള്‍, എമര്‍ജന്‍സി സ്റ്റെയര്‍കേസുകള്‍, എക്‌സിറ്റുകള്‍ എന്നിവ തടസമില്ലാതെ സജ്ജീകരിച്ചിരിക്കണം. എല്‍.പി.ജി സീരിയല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ആഘോഷ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആവശ്യമായ കണ്‍ട്രോള്‍ വാല്‍വുകളും അഗ്നിശമന സംവിധാനങ്ങളും ഉണ്ടാവണം.
അനുവദിച്ച അളവിലും പൊലിസിന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമല്ലാതെ ആഘോഷ സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ പടക്കങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago