HOME
DETAILS

പുതുവര്‍ഷത്തില്‍ വൈദ്യുതി മേഖലയ്ക്ക് നേട്ടത്തിന്റെ ദിനങ്ങള്‍; കരുതലോടെ കെ.എസ്.ഇ.ബി

  
backup
December 31 2017 | 03:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81



തൊടുപുഴ: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയ്ക്ക് നേട്ടത്തിന്റെ ദിനങ്ങള്‍. 2017ലെ പുതുവര്‍ഷത്തെ കാത്തിരുന്നത് വൈദ്യുതി പ്രതിസന്ധിയുടെ ദിനങ്ങളായിരുന്നെങ്കില്‍ 2018 ആശ്വാസത്തിന്റെ ദിനങ്ങളാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
2997.903 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടുകളിലുണ്ട്. ഇത് സംഭരണശേഷിയുടെ 72 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 1054.715 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം കൂടുതലാണിത്.
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവില്‍ വന്നതും കേന്ദ്ര പൂളില്‍നിന്നു ഉയര്‍ന്ന തോതില്‍ വൈദ്യുതി ലഭ്യമാകുന്നതും ഇക്കുറി നേട്ടമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മിച്ചമാണെന്നാണ് കെ.എസ്.ഇ.ബി ആസൂത്രണ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. എങ്കിലും ഏറെ കരുതലോടെയാണ് കെ.എസ്.ഇ.ബി നീങ്ങുന്നത്. ആഭ്യന്തര ഉല്‍പ്പാദനം കുറച്ച് കരുതല്‍ ശേഖരം പരമാവധി സംരക്ഷിക്കാനാണ് ശ്രമം. ശരാശരി 10 ദശലക്ഷം യൂനിറ്റാണ് ഇപ്പോഴത്തെ ആഭ്യന്തര ഉല്‍പ്പാദനം. 9.475 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പ്പാദനം. ഇന്നലത്തെ 63.755 ദശലക്ഷം യൂനിറ്റ് ഉപഭോഗത്തില്‍ 53.57 ദശലക്ഷം യൂനിറ്റും കേന്ദ്രപൂളില്‍ നിന്നായിരുന്നു.
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) നിലവില്‍ വന്നതാണ് വൈദ്യുതി ബോര്‍ഡിന് ഏറെ ആശ്വാസമായത്. ഡി.ബി.എഫ്.ഒ.ഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്റ് ഓപ്പറേറ്റ്) പദ്ധതി പ്രകാരമാണ് 25 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കരാര്‍ പ്രകാരം പ്രതിദിനം 865 മെഗാവാട്ട് വരെ വൈദ്യുതി യൂനിറ്റിന് 4.11 രൂപാ നിരക്കില്‍ ലഭ്യമാകും. കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല കരാറാണ് എപ്പോഴും ലാഭകരം.
പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് പീക്ക് ടൈമില്‍ യൂനിറ്റിന് 9.90 രൂപാ നിരക്കില്‍ വരെ വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. തുലാമഴയില്‍ കുറവുണ്ടായെങ്കിലും ഇക്കുറി സംസ്ഥാനത്തെ ജലശേഖരം തൃപ്തികരമാണ്. മഴ അവസാനിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 8.111 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago