കേരളാ കോണ്‍. ബിയുമായി സഹകരണം വേണ്ടെന്ന് എന്‍.സി.പി നേതൃയോഗം
കൊച്ചി: കേരളാ കോണ്‍ഗ്രസ് ബിയുമായി തല്‍ക്കാലം സഹകരണം വേണ്ടെന്ന് എന്‍.സി.പി നേതൃയോഗം. കേരളാ കോണ്‍ഗ്രസ് ബിയുമായി ലയിക്കുന്നതിനെതിരേ ഭൂരിഭാഗം അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനത്തില്‍നിന്ന് നേതൃത്വം പിന്നോട്ട് പോകുകയായിരുന്നു.
കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണം ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ല. സംഘടനാതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളായിരുന്നു ഇന്നലത്തെ മുഖ്യ അജണ്ട. എന്നാല്‍, മാധ്യമങ്ങള്‍ കേരളാ കോണ്‍ഗ്രസ് ബിയും എന്‍.സി.പിയും ലയിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയത് ചില അംഗങ്ങള്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ വിഷയം മറ്റ് അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസുമായുള്ള ലയനത്തിനെതിരേ ശശീന്ദ്രന്‍ പക്ഷമാണ് ശക്തമായി രംഗത്തെത്തിയത്. ലയനം ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശശീന്ദ്രന്‍ പക്ഷം ഉന്നയിച്ചു.
നിലവില്‍ ഇടതുമുന്നണി എന്‍.സി.പിക്കായി നല്‍കിയിട്ടുള്ള മന്ത്രിസ്ഥാനം നേടിയെടുക്കുകയാണ് കേരളാ കോണ്‍ഗ്രസിന്റെ ലക്ഷ്യം. തോമസ് ചാണ്ടി രാജിവച്ച സമയത്ത് ആദ്യം നിയമശുദ്ധി വരുത്തി തിരിച്ചെത്തുന്നവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലയനമുണ്ടായാല്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എമാരാകുകയും സ്വാഭാവികമായും ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കേണ്ടി വരുമെന്നും അംഗങ്ങള്‍ ചൂണ്ടികാട്ടി. ഫോണ്‍കെണി വിവാദത്തില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് എ.കെ ശശീന്ദ്രന്‍ പക്ഷത്തിന്റെ കണക്കു കൂട്ടല്‍.
ഈ സാഹചര്യത്തില്‍ ഗണേഷ് പാര്‍ട്ടിയിലേക്കെത്തിയാല്‍ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് നേതൃയോഗത്തില്‍ നിര്‍ണായക നീക്കം ശശീന്ദ്രന്‍ പക്ഷം നടത്തിയത്. ഇവരോടൊപ്പം തോമസ് ചാണ്ടി പക്ഷവും ലയനത്തെ എതിര്‍ത്തതോടെ യോഗത്തില്‍ പീതാംബരന്‍ മാസ്റ്റര്‍ ഒറ്റപ്പെട്ടു.
സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ അറിയിക്കുന്നില്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് പീതാംബരന്‍ മാസ്റ്റര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ നിലവില്‍ നിശ്ചയിച്ചിട്ടുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടെ എന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."