രാജ്യസഭാ സീറ്റിനെ ചൊല്ലി എ.എ.പിയില്‍ തര്‍ക്കം
ന്യൂഡല്‍ഹി: ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അടുത്ത മാസം 16ന് നടക്കാനിരിക്കുന്ന രാജ്യ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ തര്‍ക്കം. വിജയം ഉറപ്പുള്ള മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുള്ളത്.
അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് മത്സരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്, സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ എന്നിവരെ എ.എ.പി ദേശീയ നേതൃത്വം ക്ഷണിച്ചതായാണ് വിവരം. രാജ്യസഭാ സീറ്റിനായി രംഗത്തുള്ള വിമത നേതാവ് കുമാര്‍ വിശ്വാസ് മത്സരിക്കുന്നത് മറ്റു നേതാക്കള്‍ എതിര്‍ക്കുന്നതാണ് പാര്‍ട്ടിയിലെ തര്‍ക്കത്തിന് കാരണം.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ വന്‍ ജനപിന്തുണയുള്ള കുമാര്‍ വിശ്വാസിന് സീറ്റ് നിഷേധിക്കുന്നത് പാര്‍ട്ടിയിലെ പിളര്‍പ്പിന് വരെ വഴിവക്കും.
നിരവധി എം.എല്‍.എമാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. മൂന്ന് രാജ്യസഭ സീറ്റുകളിലും എ.എ.പിക്ക് അനായാസം ജയിക്കാന്‍ സാധ്യമാവും. 70 അംഗ ഡല്‍ഹി നിയമ സഭയില്‍ എ.എ.പിക്ക് വന്‍ ഭൂരുപക്ഷമുണ്ട്. ജനുവരി അഞ്ചിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന് നോമിനേഷന് കൊടുക്കാനുള്ള അവസാന തിയതി.
എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള പൊതു സമ്മതരെ രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുണ്ട്. പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ തന്നെ രാജ്യ സഭയിലേക്ക് അയക്കണമെന്നാണ് ഇവരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."