HOME
DETAILS
MAL
ഇരട്ട വോട്ടില്‍ നടപടിവേണം: ആവശ്യവുമായി യുഡിഎഫ് ഹൈക്കോടതിയില്‍
Web Desk
April 20 2024 | 06:04 AM
ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ഇലക്ഷന്‍ ഏജന്റ് എം ലിജു ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആലപ്പുഴ കളക്ടര്‍ക്കും യുഡിഎഫ് സമാനമായി പരാതി നല്‍കിയിട്ടുണ്ട്.
ആലപ്പുഴയ്ക്ക് പുറമേ വടകരയിലും ഇത്തരത്തില്‍ കള്ളവോട്ടിന് സിപിഎം ശ്രമിക്കുന്നുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്നു. നേരത്തെ പ്രസ്തുത വിഷയത്തില്‍ അടൂര്‍ പ്രകാശ് നല്‍കിയ പരാതി കളക്ടര്‍ തള്ളിയിരുന്നു. ആലപ്പുഴയില്‍ മുപ്പത്തഞ്ചായിരത്തിലേറെ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് ഹര്‍ജിയില്‍ യുഡിഎഫ് ഉന്നയിക്കുന്നത്.
ഒരേ വോട്ടര്‍ ഐഡി കാര്‍ഡ് ഉള്ള ഒട്ടേറെപ്പേര്‍ പട്ടികയില്‍ ഉണ്ട്. സിപിഎം ഇത്തരത്തില്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണ്, യുഡിഎഫ് പറയുന്നു. നിലവില്‍ വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."