HOME
DETAILS
MAL
കടലില്‍ ചാടിയ യുവാവിനെ കണാതായി
backup
August 16 2016 | 19:08 PM
കണ്ണൂര്‍: പയ്യാമ്പലം ഗസ്റ്റ് ഹൗസിനു സമീപം കടലില്‍ ചാടിയ യുവാവിനെ കാണാതായി. ഇന്നലെ രാത്രി ഏഴു വരെ നീണ്ട രക്ഷാപ്രവര്‍ത്തനം കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെയാണ് കൂത്തുപറമ്പ് കോട്ടയംപൊയില്‍ ആറാംമൈലില്‍ സുബൈദ മന്‍സിലില്‍ സത്താര്‍(32) കടലില്‍ ചാടിയത്. ഭാര്യയും മൂന്നു മക്കളുമായി ഗസ്റ്റ് ഹൗസിനു സമീപത്തെത്തിയതായിരുന്നു. ഇവര്‍ നോക്കിനില്‍ക്കെ ഇയാള്‍ കടലില്‍ ചാടുകയായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ലൈഫ് ഗാര്‍ഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."