'നവകേരളം' ഇനി കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ ?
മുഖ്യമന്ത്രി കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ്സ് യാത്രാസര്വ്വീസുകള്ക്കായി വിട്ടുനല്‍കാനൊരുങ്ങി കേരള സര്‍ക്കാര്‍.
കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ സര്‍വീസ് നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം വൈകാതെ ഗവണ്മെന്റ് തലത്തില്‍നിന്ന് കൈക്കൊള്ളുമെന്നാണ് അറിയാന്‍ കഴിയുന്നത്.
നേരത്തെ ബസ് ടൂറിസം വകുപ്പിലേക്ക് കൈമാറാം എന്നായിരുന്നു ആലോചന. എന്നാല്‍ കഴിഞ്ഞദിവസം ബസിന്റെ പെര്‍മിറ്റില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇപ്പോള്‍ സ്റ്റേജ് ഗ്യാരേജിലാണ് ബസിന്റെ പെര്‍മിറ്റുള്ളത്. മുന്‍പ് ഇത് കോണ്‍ട്രാക്ട് ഗാരേജ് ആയിരുന്നു. നിലവില്‍ യാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ ബസിന്റെ സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഇരുന്നിരുന്ന മുന്നിലെ സീറ്റ് അഴിച്ചുമാറ്റി. സാധാരണ ഗതിയില്‍ സര്‍വീസിന് ആവശ്യമായ മറ്റു മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നായിരുന്നു ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. നവകേരള സദസ്സ് കഴിഞ്ഞ് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ബസ് സര്‍വീസിനായി നിരത്തിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."