ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പിജി; പ്രവേശന നടപടികള്‍ ഏപ്രില്‍ 25ന് ആരംഭിക്കും
ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 25ന് ആരംഭിക്കും. സി.യു.ഇ.ടി പിജി 2024 അടിസ്ഥാനമാക്കിയാണ് നടപടികള്‍. ഇത്തവണ 82 കോഴ്‌സുകളിലാണ് പ്രവേശനം.
ഇതിന് പുറമെ ബി.ടെക്, 5 വര്‍ഷ എല്‍.എല്‍.ബി എന്നിവയ്ക്കുള്ള രജിസ്‌ട്രേഷനും ഇതിനൊപ്പം തുടങ്ങാന്‍ സാധ്യതയുണ്ട്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബി.ടെക് പ്രവേശനം. ക്ലാറ്റ് സ്‌കോറാണ് ബി.എ- എല്‍.എല്‍.ബി കോഴ്‌സിന് പരിഗണിക്കുക.
ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ മെയ് പകുതിയോടെ തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സി.യു.ഇ.ടി- യുജി അടിസ്ഥാനത്തിലുള്ള പ്രവേശനത്തിനായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കോമണ്‍ സീറ്റ് അലൊക്കേഷന്‍ സിസ്റ്റത്തില്‍ (സി.എസ്.എ.എസ്) പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഇനി മുതല്‍ ഡിഗ്രിക്കാര്‍ക്കും നെറ്റ് എഴുതാം; യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കി യു.ജി.സി
നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാനദണ്ഡങ്ങള്‍ പുതുക്കി യു.ജി.സി. ഇനിമുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും നെറ്റ് എക്‌സാം എഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു നെറ്റ് എക്‌സാം എഴുതാന്‍ അവസരം. യു.ജി.സി ചെയര്‍മാന്‍ എം. ജഗദീഷ് കുമാറാണ് പുതുക്കിയ മാനദണ്ഡം പുറത്തിറക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് യു.ജിസി നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ അവതരിപ്പിച്ചത്. 4 വര്‍ഷ കോഴ്‌സ് മികവില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പി.എച്ച്.ഡി പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പി.എച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് നാല് വര്‍ഷ ബിരുദക്കാര്‍ക്കും നെറ്റ് എഴുതാമെന്ന് യു.ജി.സി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."