ഉര്‍ദുഗനും ഹമാസ് മേധാവി ഹനിയ്യയും ഇന്ന് കൂടിക്കാഴ്ച നടത്തും; വേദി ഇസ്താംബൂള്‍
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗനും, ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയും തമ്മില്‍ ഇന്ന് ഇസ്താംബൂളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ട് തുടരുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.കൂടിക്കാഴ്ചയെ കുറിച്ച് ആരാഞ്ഞ മാധ്യമങ്ങള്‍ക്കു മുന്നില്‍ അജണ്ടകള്‍ വെളിപ്പെടുത്താന്‍ ഉര്‍ദുഗാന്‍ തയാറായിട്ടില്ല. എന്നാല്‍, ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം തന്നെയാകും പ്രധാന ചര്‍ച്ചയെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ട്. ബോസ്ഫറസ് കടലിടുക്കിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡോള്‍മാബാഹെ കൊട്ടാരത്തില്‍ വച്ചാകും കൂടിക്കാഴ്ചയെന്നാണു സൂചന.
നേരത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ഫകാന്‍ ഫിദാസുമായും ഹനിയ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരിക്കും ഉര്‍ദുഗനുമായി ഉണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഗാസയിലെ വെടിനിര്‍ത്തല്‍, ഇസ്‌റാഈല്‍ ബന്ദികളെ മോചിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണു ഫിദാസുമായുളേള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.
ഇസ്‌റാഈലിനെതിരെ പോരാടുന്ന ഹമാസ് പോരാളികളെ ദിവസങ്ങള്‍ക്കുമുന്‍പ് ഉര്‍ദുഗാന്‍ പ്രകീര്‍ത്തിച്ചിരുന്നു. 1920കളില്‍ അനാത്തോലിയയില്‍ പടിഞ്ഞാറന്‍ സൈന്യങ്ങള്‍ക്കെതിരെ പോരാടിയ തുര്‍ക്കി സ്വാതന്ത്ര പോരാളികളുമായാണ് അദ്ദേഹം ഹമാസിനെ താരതമ്യപ്പെടുത്തിയത്. താന്‍ ജീവിച്ചിരിപ്പുള്ള കാലത്തോളം ദൈവം സഹായിച്ചാല്‍ ഫലസ്തീന്‍ പോരാട്ടത്തിനു പ്രതിരോധമൊരുക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന ഫലസ്തീന്‍ ജനങ്ങളുടെ ശബ്ദമാകുകയും ചെയ്യുമെന്നാണ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."