HOME
DETAILS
MAL
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സി.എ.എ റദ്ദാക്കും:പ്രിയങ്ക ഗാന്ധി, സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനം
April 20 2024 | 13:04 PM
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി.എ.എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. സി.എ.എയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നല്‍കിയത്.
മണിപ്പൂരിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാര്യം സാധ്യമാക്കും എന്നും പറഞ്ഞ പ്രിയങ്ക, കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.വാളയാര്‍, വണ്ടിപ്പെരിയാര്‍ വിഷയങ്ങള്‍ എടുത്ത് പറഞ്ഞ്, സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."