HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടന് വിജയ്ക്കെതിരേ കേസ്
April 20 2024 | 13:04 PM
ചെന്നൈ: തമിഴ്നാട്ടില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസ്. ആള്‍ക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി.
വിജയുടെ ആരാധകര്‍ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."