HOME
DETAILS
MAL
കേരള ജല വിഭവ വകുപ്പില്‍ താല്‍ക്കാലിക ജോലി; അരലക്ഷത്തിന് മുകളില്‍ ശമ്പളം; ഈ യോഗ്യതയുള്ളവരാണോ?
April 20 2024 | 14:04 PM
കേരള സര്‍ക്കാരിന് കീഴില്‍ KSCSTE- മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍& ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ തൊഴിലവസരം. ജൂനിയര്‍ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ജോലിക്കായി അപേക്ഷിക്കാം. ആകെ 7 ഒഴിവുകളാണുള്ളത്. കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മെയ് 22 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.
തസ്തിക& ഒഴിവ്
KSCSTE- മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍& ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ താല്‍ക്കാലി ജോലി. ജൂനിയര്‍ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്ന്. ആകെ ഒഴിവുകള്‍ 7.
പ്രായപരിധി
35 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
ജൂനിയര്‍ സയന്റിസ്റ്റ് / സയന്റിസ്റ്റ് ബി
- എം.എസ്.സി ഇന്‍ മൈക്രോബയോളജി.
- ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിങ്.
- എം.എസ്.സി ഇന്‍ കെമിസ്ട്രി.
- എം.ടെക്/ എം.ഇ
- വാട്ടര്‍ റിസോഴ്‌സസ് എഞ്ചിനീയറിങ് ഇറിഗേഷന്‍ എഞ്ചിനീയറിങ് ഹൈഡ്രോളജി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപയാണ് ശമ്പളമായി ലഭിക്കുക.
മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ https://cwrdm.kerala.gov.in/ വഴി കൂടുതല്‍ വിവരങ്ങളറിയാം.
ജോലിയുടെ സ്വഭാവം, സംവരണ മാനദണ്ഡങ്ങള്‍, കാലാവധി തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
അപേക്ഷ: CLICK HERE
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."