ആക്ഷേപപ്രചാരണങ്ങള്‍ ശൈലജ ടീച്ചറുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; മുഖ്യമന്ത്രി
ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് തരംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുതയാണ്. സാംസ്‌കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചര്‍ക്ക് എതിരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിന്റെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ആക്ഷേപ പ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജ ടീച്ചറുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പൗരത്വ നിയമത്തെ കുറിച്ച് രാഹുല്‍ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.'ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ രാഹുല്‍ പൗരത്വ നിയമം സംസാരിച്ചില്ല. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോഴെങ്കിലും അതിനെ പറ്റി പറയുമെന്ന് പ്രതീക്ഷിച്ചു.കോണ്‍ഗ്രസ് പ്രകടന പ്രതികയില്‍ അങ്ങനെയൊരു കാര്യമേയില്ല.ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണം,' മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."